Sunday, July 6, 2025 5:50 pm

പത്തനംതിട്ടയില്‍ ഇന്ന് 183 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – മാര്‍ച്ച് 05

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 183 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്ത് നിന്ന് വന്നവരും അഞ്ചു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും 174 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 14 പേര്‍ ഉണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1.അടൂര്‍ (മേലൂട്, അമ്മകണ്ടകര, പന്നിവിഴ, അടൂര്‍) 24
2.പന്തളം (കുരമ്പാല, പൂഴിക്കാട്, തോന്നല്ലൂര്‍) 5
3.പത്തനംതിട്ട (നന്നുവക്കാട്, കുമ്പഴ, പത്തനംതിട്ട) 7
4.തിരുവല്ല (തുലകശ്ശേരി, മഞ്ഞാടി, കിഴക്കുംഭാഗം) 3
5.ആനിക്കാട് 1
6.ആറന്മുള (ഇടയാറന്മുള, എരുമുക്കാട്) 2
7.അരുവാപുലം 1
8.അയിരൂര്‍ (തേക്കുങ്കല്‍, തടിയൂര്‍, അയിരൂര്‍ നോര്‍ത്ത്, ഇടപ്പാവൂര്‍, കൊട്ടത്തൂര്‍) 9
9.ചെന്നീര്‍ക്കര (ചെന്നീര്‍ക്കര, മാത്തൂര്‍) 2
10.ചെറുകോല്‍ (വയലത്തല, കീക്കൊഴൂര്‍, ചെറുകോല്‍) 3
11.ചിറ്റാര്‍ (വയ്യാറ്റുപുഴ, ചിറ്റാര്‍) 4
12. ഏറത്ത് 1
13. ഇലന്തൂര്‍ (ഇലന്തൂര്‍) 2
14. ഏനാദിമംഗലം (ഇളമണ്ണൂര്‍, മാരൂര്‍, മരുതിമൂട്) 4
15. ഇരവിപേരൂര്‍ (വളളംകുളം, ഓതറ) 9
16.ഏഴംകുളം (ഇളങ്ങമംഗലം, കൈതപ്പറമ്പ്, ഏനാത്ത്, നെടുമണ്‍) 7
17. ഏഴുമറ്റൂര്‍ 1
18. കലഞ്ഞൂര്‍ (കലഞ്ഞൂര്‍, കൂടല്‍) 5
19. കല്ലൂപ്പാറ 1
20. കവിയൂര്‍ (കവിയൂര്‍, കോട്ടൂര്‍) 5
21. കൊടുമണ്‍ (ഇടത്തിട്ട, ചിരണിക്കല്‍) 4
22. കോയിപ്രം (കുമ്പനാട്, വരയന്നൂര്‍) 2
23. കോന്നി (മങ്ങാരം, കോന്നി) 5
24. കൊറ്റനാട് (കൊറ്റനാട്) 2
25. കോട്ടാങ്ങല്‍ (വായ്പ്പൂര്‍) 6
26. കോഴഞ്ചേരി (കോഴഞ്ചേരി ഈസ്റ്റ്) 2
27. കുളനട (കുളനട, മാന്തുക, ഉളളന്നൂര്‍) 5
28. കുറ്റൂര്‍ 1
29. മല്ലപ്പളളി 1
30. മെഴുവേലി (മെഴുവേലി, കാരിത്തോട്ട) 4
31.നാറാണംമൂഴി (അടിച്ചിപ്പുഴ, നാറാണംമൂഴി, തോമ്പികണ്ടം) 3
32. നാരങ്ങാനം (നാരങ്ങാനം) 4
33. നെടുമ്പ്രം (പൊടിയാടി) 1
34. ഓമല്ലൂര്‍ (വാഴമുട്ടം) 1
35. പളളിക്കല്‍ (പാറക്കൂട്ടം, പളളിക്കല്‍ മേലൂട്, പെരിങ്ങനാട്) 10
36. പന്തളം-തെക്കേക്കര (പടുകോട്ടയ്ക്കല്‍, പെരുമ്പുളിയ്ക്കല്‍) 2
37. പെരിങ്ങര (പെരിങ്ങര, മേപ്രാല്‍) 2
38. പ്രമാടം (കിഴവളളൂര്‍, വട്ടക്കാവ്) 5
39. പുറമറ്റം (പുറമറ്റം) 4
40. റാന്നി (പുതുശ്ശേരിമല, തോട്ടമണ്‍, തെക്കേപ്പുറം) 3
41. റാന്നി പഴവങ്ങാടി (പഴവങ്ങാടി, ചാത്തയ്ക്കല്‍, ചെല്ലക്കാട്) 3
42. റാന്നി അങ്ങാടി (ഈട്ടിച്ചുവട്, ത്രിക്വാമല, പുല്ലൂപ്രം) 3
43. റാന്നി-പെരുനാട് (നിലയ്ക്കല്‍, മാമ്പാറ) 2
44. സീതത്തോട് (കോട്ടമണ്‍പാറ) 1
45. തണ്ണിത്തോട് (തണ്ണിത്തോട്, തേക്ക്‌തോട്) 3
46. തോട്ടപ്പുഴശ്ശേരി (നെടുപ്രയാര്‍, ചിറയിറമ്പ്) 2
47.തുമ്പമണ്‍ 1
48. വെച്ചൂച്ചിറ (ചാത്തന്‍തറ, മണ്ണടിശാല, പരുവ) 5

ജില്ലയില്‍ ഇതുവരെ ആകെ 57283 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 51667 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 111 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 53884 ആണ്. പത്തനംതിട്ട ജില്ലക്കാരായ 3049 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2764 പേര്‍ ജില്ലയിലും 285 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 1
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 95
3 റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 29
4 പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 40
5 മുസലിയാര്‍ സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 20
6 പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 42
7 പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 17
8 ഇരവിപേരൂര്‍, യാഹിര്‍ സി.എഫ്.എല്‍.റ്റി.സി 22
9 അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.റ്റി.സി 36
10 ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 11
11 പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 10
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 2218
13 സ്വകാര്യ ആശുപത്രികളില്‍ 134
ആകെ 2675

ജില്ലയില്‍ 6089 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2587 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3213 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 159 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 80 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 11889 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 199619, 559, 200178.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 189451, 241, 189692.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 38270, 232, 38502.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 6603, 22, 6625.
6 സി.ബി.നാറ്റ് പരിശോധന 611, 3, 614.

സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 435039, 1057, 436096.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 228745, 1942, 230687.
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 663784, 2999, 666783.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2999 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1307 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.19 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.59 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 70 കോളുകള്‍ ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 528 കോളുകള്‍ നടത്തുകയും അഞ്ചു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.  ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ടേക്ക് എ ബ്രേക്ക് വഴിയിടത്തിന്റെ നിർമ്മാണം റാന്നി വലിയ പാലത്തിന് സമീപം ആരംഭിച്ചു

0
റാന്നി: ബ്ലോക്ക് പഞ്ചായത്തിന്‍റെ പദ്ധതിയായ ടേക്ക് എ ബ്രേക്ക് വഴിയിടത്തിന്റെ നിർമ്മാണം...

ടേക്ക് ഓഫിന് തൊട്ടു മുൻപ് വിമാനം പറത്തേണ്ട പൈലറ്റ് കോക്പിറ്റിൽ കുഴഞ്ഞു വീണു

0
ബെംഗളൂരു: ടേക്ക് ഓഫിന് തൊട്ടു മുൻപ് വിമാനം പറത്തേണ്ട പൈലറ്റ് കോക്പിറ്റിൽ...

തിരുവനന്തപുരത്ത് തുടരുകയായിരുന്ന എഫ് 35 ബി യുദ്ധ വിമാനത്തിലെ 10 അംഗ ക്രൂവും എയർ...

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് തുടരുന്ന ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബിയുടെ തകരാറുകൾ...

അനുമോദന യോഗവും പഠന ഉപകരണങ്ങളുടെ വിതരണവും നടന്നു

0
റാന്നി : വൈക്കം 1557ആം നമ്പർ സന്മാർഗ്ഗദായിനി എൻ എസ് എസ്...