Monday, April 21, 2025 5:58 pm

പത്തനംതിട്ടയില്‍ ഇന്ന് 48 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – മാര്‍ച്ച് 08

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 48 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്ന് വന്നതും 2 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും 45 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 2 പേര്‍ ഉണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ (അടൂര്‍, കരുവാറ്റ ) 2
2. പത്തനംതിട്ട (അഴൂര്‍, പത്തനംതിട്ട) 2
3. തിരുവല്ല (തിരുവല്ല, രാമന്‍ചിറ) 2
4. ആറന്മുള (ആറന്‍മുള, ഇടയാറന്‍മുള ) 2
5. ചെറുകോല്‍ (കാട്ടൂര്‍) 2
6. ചിറ്റാര്‍ (നീലിപിലാവ്) 2
7. ഏറത്ത് (വയല) 1
8. ഏനാദിമംഗലം (ഇളമണ്ണൂര്, പൂതങ്കര) 2
9. ഏഴംകുളം (ഏഴംകുളം, മങ്ങാട്) 2
10. കടമ്പനാട് (കടമ്പനാട് സൗത്ത്, മണ്ണടി) 3
11. കടപ്ര (പരുമല) 2
12. കല്ലൂപ്പാറ 1
13. കൊറ്റനാട് (തീയാടിക്കല്‍) 1
14. കോട്ടാങ്ങല്‍ (പാടിമണ്‍, വായ്പ്പൂര്‍, ചുങ്കപ്പാറ) 4
15. കോഴഞ്ചേരി (തെക്കേമല) 1
16. മല്ലപ്പുഴശ്ശേരി (പുന്നയ്ക്കാട്, കാരംവേലി) 2
17. മൈലപ്ര (മേക്കൊഴൂര്‍) 2
18. മെഴുവേലി 1
19. നാരങ്ങാനം 1
20. പള്ളിക്കല്‍ (അമ്മകണ്ടകര) 1
21. പ്രമാടം (മല്ലശ്ശേരി) 2
22. റാന്നി (ഉന്നക്കാവ്, വട്ടപ്പാറ) 2
23. റാന്നി അങ്ങാടി 1
24. റാന്നി പെരുനാട് 1
25. സീതത്തോട് (ആങ്ങമുഴി) 1
26. തണ്ണിത്തോട് (തേക്കുതോട്) 1
27. തോട്ടപ്പുഴശ്ശേരി (നെടുംപ്രയാര്‍) 1
28. വടശ്ശേരിക്കര (വടശ്ശേരിക്കര) 3

ജില്ലയില്‍ ഇതുവരെ ആകെ 57668 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 52035 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 2 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 02.03.2021ന് രോഗബാധ സ്ഥിരീകരിച്ച പന്തളം സ്വദേശിനി (47) 07.03.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

2) 01.03.2021ന് രോഗബാധ സ്ഥിരീകരിച്ച അടൂര്‍ സ്വദേശി (51) 06.03.2021 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

ജില്ലില്‍ ഇന്ന് 525 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 54997 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2317 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2075 പേര്‍ ജില്ലയിലും 242 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 1
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 88
3 റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 33
4 പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 36
5 മുസലിയാര്‍ സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 18
6 പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 35
7 പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 20
8 ഇരവിപേരൂര്‍, യാഹിര്‍ സി.എഫ്.എല്‍.റ്റി.സി 7
9 അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.റ്റി.സി 27
10 ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 10
11 പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 12
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1719
13 സ്വകാര്യ ആശുപത്രികളില്‍ 96
ആകെ 2102

ജില്ലയില്‍ 4688 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2337 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3281 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 145 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 122 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 10306 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമ നമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ

1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 200647 / 899 / 201546
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 189959 / 383 / 190342
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 38838 / 435 / 39273
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485 / 0 / 485
5 ട്രൂനാറ്റ് പരിശോധന 6667 / 71 / 6738
6 സി.ബി.നാറ്റ് പരിശോധന 615 / 2 / 617
സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 437211 / 1790 / 439001
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 233612 / 1395 / 235007
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 670823 /  3185 / 674008

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3185 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1436 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.20 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.56 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 47 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 102 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 254 കോളുകള്‍ നടത്തുകയും 2 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്വകാര്യ ബസും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

0
കൊച്ചി: എറണാകുളം പൂത്തോട്ടയ്ക്കു സമീപം പുത്തന്‍കാവില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടി...

വെണ്ണക്കാട് ദേശീയപാതയ്ക്ക് സമീപം കഞ്ചാവ് ചെടി കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി വെണ്ണക്കാട് ദേശീയപാതയ്ക്ക് സമീപം കഞ്ചാവ് ചെടി കണ്ടെത്തി....

ആദിവാസി യുവാവ് ഗോകുലിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണം ; ഫ്രറ്റേണിറ്റി കലക്ടറേറ്റ് മാർച്ച് നടത്തി

0
കൽപ്പറ്റ: കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ നടന്ന അമ്പലവയലിലെ ആദിവാസി യുവാവ് ഗോകുലിന്റെ...

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്കുള്ള അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവർത്തനസജ്ജമായി

0
തിരുവനന്തപുരം: കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ...