കുന്നിക്കോട് എം.കെ.ട്രേഡ് ലിങ്ക്‌സിന്റെ ഇലക്‌ട്രിക് ഗോഡൗണ്‍ തീ കത്തിനശിച്ച സംഭവം : ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : കുന്നിക്കോട് പ്ലാമൂട്ടിലെ ഇലക്‌ട്രിക് ഗോഡൗണ്‍ തീ കത്തിനശിച്ച സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കുന്നിക്കോട് എം.കെ.ട്രേഡ് ലിങ്ക്‌സിന്റെ പ്ലാമൂട്ടിലുള്ള ഗോഡൗണ്‍ കത്തിനശിച്ച സംഭവത്തിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. 2019 ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സ്ഥാപനം അഗ്‌നിക്കിരയായത്.

പത്തുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ അജ്ഞാതന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. എന്നാല്‍ ആളെ വ്യക്തമായിരുന്നില്ല. ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് വൈകുന്നതടക്കമുള്ള അന്വേഷണത്തിലെ നിഷ്‌ക്രിയത്വം വിവരിച്ച്‌ സ്ഥാപന ഉടമ സജീദ് നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് ഉത്തരവ്. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് വി.ജി.അരുണ്‍ ആണ് ഉത്തരവിട്ടത്. കുന്നിക്കോട് പോലീസ് രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 454/2019 കൊല്ലം ക്രൈം ബ്രാഞ്ചിലെ ഉന്നതോദ്യോഗസ്ഥന്‍ അന്വേഷിച്ച്‌ വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

ഗോഡൗണ്‍ അഗ്‌നിക്കിരയായ സംഭവത്തിനു മുമ്പ്  കുന്നിക്കോട് പ്രദേശത്ത് തുടര്‍ച്ചയായി നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയായ സംഭവങ്ങളുണ്ടായി. വീടുകള്‍ക്കുമുന്നില്‍ നിര്‍ത്തിയിരുന്ന വാഹനങ്ങളാണ് അഗ്‌നിക്കിരയായത്. ഇത്തരം ഏഴിലേറെ കേസുകള്‍ കുന്നിക്കോട് പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഒരു സംഭവത്തിലും പ്രതികളെ പിടികൂടാനായില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജിക്കാരനുവേണ്ടി അഭിഭാഷകരായ എം.ബി.ഷൈനി, ദീപക്രാജ് എന്നിവര്‍ ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

0
ഇടുക്കി : ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു....

തണ്ണിത്തോട്ടില്‍ കോഴിമാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കുന്നതായി പരാതി

0
തണ്ണിത്തോട് : തണ്ണിത്തോട്ടില്‍ കോഴിമാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കിവിടുന്നത് പതിവായിട്ടും നടപടി സ്വീകരിക്കാതെ...

ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ ; റോഡിന്റെ ഒരു വലിയ ഭാഗം തകർന്ന് ഒലിച്ചുപോയി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ. ചമോലി ജില്ലയിലെ ജോഷിമഠ്–മാർവാരി പാലത്തിന്...

കൂത്താട്ടുകുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 യാത്രക്കാർക്ക് പരിക്ക് ; 4 പേരുടെ നില...

0
കൊച്ചി: എറണാകുളം കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. വിവാഹസംഘവുമായി...