പത്തനംതിട്ടയില്‍ ഇന്ന് 206 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – മാര്‍ച്ച് 11

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 206 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്ത് നിന്ന് വന്നവരും എട്ടു പേര്‍ മറ്റ് സംസ്ഥാനത്തു നിന്നും വന്നതും 193 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1.അടൂര്‍ (പന്നിവിഴ, പറക്കോട്, കണ്ണംകോട്, മൂന്നാളം) 10
2.പന്തളം (മുടിയൂര്‍കോണം, കുരമ്പാല) 5
3.പത്തനംതിട്ട (കുമ്പഴ, താഴേവെട്ടിപ്രം) 5
4.തിരുവല്ല (കുറ്റപ്പുഴ, കാവുംഭാഗം, തിരുമൂലപുരം, മുത്തൂര്‍, മുണ്‍ിയപ്പളളി) 10
5.ആനിക്കാട് (ആനിക്കാട്) 5
6.ആറന്മുള (ഇടശ്ശേരിമല,ഇടയാറന്മുള, മാലക്കര) 5
7.അരുവാപുലം (അരുവപ്പുലം, മുതുപേഴുങ്കല്‍, കൊക്കാത്തോട്) 3
8.അയിരൂര്‍ (കൈതകോടി,തെക്കുംങ്കല്‍, ഇടപ്പാവൂര്‍) 9
9.ചെന്നീര്‍ക്കര (ഊന്നുകല്‍, ചെന്നീര്‍ക്കര) 2
10.ചിറ്റാര്‍ (മണക്കയം, ചിറ്റാര്‍, നീലിപിലാവ്) 5
11.ഏറത്ത് (വടക്കടത്തുകാവ്, ചൂരക്കോട്, വയല) 4
12. ഇലന്തൂര്‍ (ഇടപ്പരിയാരം, ഇലന്തൂര്‍ ) 4
13. ഏനാദിമംഗലം (കുറുമ്പകര, മാരൂര്‍, കുന്നിട, ഇളമണ്ണൂര്‍) 4
14. ഇരവിപേരൂര്‍ (ഈസ്റ്റ് ഓതറ, ഓതറ ) 4
15. ഏഴംകുളം (പറക്കോട്, ഏനാത്ത് , കടിയ, നെടുമണ്‍) 5
16. എഴുമറ്റൂര്‍ (എഴുമറ്റൂര്‍) 1
17. കടമ്പനാട് (തുവയൂര്‍, കല്ലുകുഴി, മണ്ണടി) 4
18. കലഞ്ഞൂര്‍ (കലഞ്ഞൂര്‍, പാടം) 3
19. കല്ലൂപ്പാറ (കടമാന്‍കുളം, കല്ലൂപ്പാറ) 5
20. കൊടുമണ്‍ (ചിരണിക്കല്‍, അങ്ങാടിക്കല്‍ സൗത്ത്) 5
21. കോയിപ്രം (കോയിപ്രം, പൂല്ലാട്) 4
22. കോന്നി (അട്ടച്ചാക്കല്‍, പൈയ്യനാമണ്‍, മങ്ങാരം, ആവോലിക്കുഴി) 7
23. കൊറ്റനാട് (കൊറ്റനാട്) 1
24. കോട്ടാങ്ങല്‍ (കുളത്തൂര്‍) 1
25. കോഴഞ്ചേരി (മേലുകര, കോഴഞ്ചേരി) 2
26. കുളനട (ഉളളന്നൂര്‍, കുളനട) 2
27. കുന്നംന്താനം (പാലയ്ക്കാതകിടി) 1
28. കുറ്റൂര്‍ (വെസ്റ്റ് ഓതറ, തലയാര്‍) 2
29. മലയാലപ്പുഴ (വടക്കുപുറം) 1
30. മല്ലപ്പളളി (മല്ലപ്പളളി വെസ്റ്റ്, മല്ലപ്പളളി നോര്‍ത്ത്) 2
31. മല്ലപ്പുഴശ്ശേരി (കുഴിക്കാല, മല്ലപ്പുഴശ്ശേരി) 8
32. മെഴുവേലി (മെഴുവേലി) 1
33. മൈലപ്ര (ചീങ്കല്‍ത്തടം) 5
34. നാറാണംമൂഴി (കക്കുടുമണ്‍, നാറാണംമൂഴി) 2
35. നാരങ്ങാനം (നാരങ്ങാനം, കടമ്മനിട്ട) 9
36. നെടുമ്പ്രം (നെടുമ്പ്രം) 1
37. നിരണം (നിരണം) 4
38. പളളിക്കല്‍ (മേലൂട്, പഴകുളം, അമ്മകണ്‍കര) 8
39. പന്തളം-തെക്കേക്കര (ഇടമാലി, പെരുംപുളിക്കല്‍, ഭഗവതിക്കുംപടിഞ്ഞാറ്, പാറക്കര) 8
40. പ്രമാടം (പ്രമാടം) 1
41. പുറമറ്റം  1
42. റാന്നി (തോട്ടമണ്‍, റാന്നി) 4
43. റാന്നി-അങ്ങാടി (അങ്ങാടി) 1
44. റാന്നി പഴവങ്ങാടി (മോതിരവയല്‍, ചേത്തയ്ക്കല്‍, പഴവങ്ങാടി) 6
45. റാന്നി പെരുനാട് (പ്ലാപ്പളളി) 1
46. സീതത്തോട് (ആങ്ങമൂഴി, കോട്ടമണ്‍പാറ) 4
47. തണ്ണിത്തോട് (തേക്കുതോട്) 2
48. തോട്ടപ്പുഴശ്ശേരി (മാരാമണ്‍, ചിറയിറമ്പ്, നെടുംമ്പ്രയാര്‍) 3
49. തുമ്പമണ്‍ (തുമ്പമണ്‍ ) 3
50. വടശ്ശേരിക്കര (മണിയാര്‍, കുമ്പളാംപൊയ്ക, തലച്ചിറ) 7
51. വളളിക്കോട് (കൈപ്പട്ടൂര്‍, വാഴമുട്ടം ഈസ്റ്റ്, ഞക്കുനിലം, നരിയാപുരം) 6

ജില്ലയില്‍ ഇതുവരെ ആകെ 58307 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 52646 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ രണ്ട് പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) പന്തളം സ്വദേശി (83) 11.03.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

2) 07-03-2021-ല്‍ രോഗബാധ സ്ഥിരീകരിച്ച കിടങ്ങന്നൂര്‍ സ്വദേശി (90) 11-03-2021-ല്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 251 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 55914 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2034 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1809 പേര്‍ ജില്ലയിലും 225 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 1
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 81
3 റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 40
4 പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 41
5 മുസലിയാര്‍ സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 11
6 പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 28
7 പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 14
8 ഇരവിപേരൂര്‍, യാഹിര്‍ സി.എഫ്.എല്‍.റ്റി.സി 0
9 അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.റ്റി.സി 12
10 ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 7
11 പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 13
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1339
13 സ്വകാര്യ ആശുപത്രികളില്‍ 86
ആകെ 1673

ജില്ലയില്‍ 3886 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2473 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3181 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 113 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 34 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 9540 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:

1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 202743, 245, 202988.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 190789 , 167, 190956.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 39602, 71, 39673.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 6795, 15, 6810.
6 സി.ബി.നാറ്റ് പരിശോധന 621, 0, 621.

സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 441035, 498, 441533.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 238985, 1843, 240828.
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 680020, 2341, 682361.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2341 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 805 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.2 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.54 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 60 കോളുകളും  ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 110 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 372 കോളുകള്‍ നടത്തുകയും നാലു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.
ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോബികളിൽ വിരിഞ്ഞ ലോക റെക്കോർഡ് ; പേപ്പർ കപ്പുകളുടെ ശേഖരണവുമായി ഗിന്നസ് തിളക്കത്തിൽ സുനിൽ...

0
ഇടുക്കി : നമ്മളിൽ പലർക്കും കുട്ടിക്കാലത്ത് പലവിധത്തിലുള്ള ഹോബികൾ ഉണ്ടാകാറുണ്ട്. എന്നാൽ...

നവീൻ ബാബുവിന്റെ മരണം ; കേസന്വേഷണം സിബിഐക്ക് വിട്ടു ; മകൾക്ക് ആശ്രിത നിയമനം...

0
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. നവീൻ...

പ്രതിപക്ഷ ഉപനേതൃപദവി വേണം ; പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ല ;...

0
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവിയെച്ചൊല്ലി എൽ ഡി എഫിൽ സി...

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോ‍‍ർഡുകൾ തകർത്ത് പ്രസാദം വിൽപന

0
തിരുപ്പതി: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ലഡ്ഡു വിൽപനയിൽ പുതിയ...