Sunday, May 26, 2024 3:51 pm

പത്തനംതിട്ടയില്‍ ഇന്ന് 76 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – മാര്‍ച്ച് 12

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 76 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ വിദേശത്ത് നിന്ന് വന്നവരും രണ്ടുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും 72 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടുപേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ (മേലൂട്, അമ്മകണ്ടകര) 3
2. പന്തളം (മങ്ങാരം, പന്തളം) 2
3. പത്തനംതിട്ട (തോട്ടപ്പുറം, കുമ്പഴ, മുണ്ടുകോട്ടയ്ക്കല്‍) 3
4. തിരുവല്ല (തിരുവല്ല, തീപ്പനി) 2
5. ആനിക്കാട് (ആനിക്കാട്) 3
6. ആറന്മുള (കോട്ട) 2
7. അയിരൂര്‍ (ഇടപ്പാവൂര്‍, തേക്കുങ്കല്‍, അയിരൂര്‍ നോര്‍ത്ത്) 4
8. ചെറുകോല്‍ (ചെറുകോല്‍ 1
9. ഏറത്ത് (പുതുശ്ശേരിഭാഗം, മണക്കാല) 3
10. ഇലന്തൂര്‍ (ഇലന്തൂര്‍) 1
11. ഇരവിപേരൂര്‍ (ഇരവിപേരൂര്‍) 2
12. ഏഴംകുളം (അറുകാലിക്കല്‍ വെസ്റ്റ്, ഏനാത്ത്) 2
13. എഴുമറ്റൂര്‍ (എഴുമറ്റൂര്‍) 3
14. കടമ്പനാട് (തുവയൂര്‍ സൗത്ത്, മണ്ണടി) 2
15. കടപ്ര (കടപ്ര) 1
16. കലഞ്ഞൂര്‍ (കൂടല്‍) 1
17. കല്ലൂപ്പാറ (ചെങ്ങരൂര്‍) 3
18. കൊടുമണ്‍ (ഇടത്തിട്ട) 1
19. കോയിപ്രം (പൂല്ലാട്) 1
20. കോഴഞ്ചേരി (തെക്കേമല, കീഴുകര) 3
21. കുളനട (കുളനട, ഞെട്ടൂര്‍) 2
22. കുന്നന്താനം (ആഞ്ഞിലിത്താനം) 1
23. കുറ്റൂര്‍ (വെസ്റ്റ് ഓതറ) 1
24. മല്ലപ്പളളി (മല്ലപ്പളളി നാര്‍ത്ത്, മല്ലപ്പളളി ഈസ്റ്റ്) 2
25. മല്ലപ്പുഴശ്ശേരി (കാരംവേലി) 1
26. മൈലപ്ര (മൈലപ്ര) 2
27. നാരങ്ങാനം (നാരങ്ങാനം) 5
28. നെടുമ്പ്രം (നെടുമ്പ്രം) 1
29. പളളിക്കല്‍ (പെരിങ്ങനാട്) 2
30. പുറമറ്റം (പുറമറ്റം) 1
31. റാന്നി (ഇടക്കുളം, വയലത്തല, പുതുശ്ശേരിമല) 3
32. റാന്നി പഴവങ്ങാടി (ഐത്തല, മക്കപ്പുഴ) 3
33. റാന്നി അങ്ങാടി (റാന്നി-അങ്ങാടി) 1
34. റാന്നി പെരുനാട് (തുലാപ്പളളി) 1
35. സീതത്തോട് (ആങ്ങമൂഴി) 1
36. തണ്ണിത്തോട് (തണ്ണിത്തോട്) 1
37. തുമ്പമണ്‍ (തുമ്പമണ്‍ താഴം) 2
38. വളളിക്കോട് (വി-കോട്ടയം) 1
39. വെച്ചൂച്ചിറ (വെച്ചൂചിറ) 2

ജില്ലയില്‍ ഇതുവരെ ആകെ 58387 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 52718 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 86 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 56000 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2028 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1805 പേര്‍ ജില്ലയിലും 223 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 1
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 76
3 റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 37
4 പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 42
5 മുസലിയാര്‍ സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 10
6 പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 28
7 പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 16
8 അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.റ്റി.സി 7
9 ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 10
10 പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 13
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1465
12 സ്വകാര്യ ആശുപത്രികളില്‍ 86
ആകെ 1791

ജില്ലയില്‍ 3538 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2497 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3149 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 74 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 29 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 9184 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍ സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമ നമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത് , ഇന്ന് ശേഖരിച്ചത് , ആകെ
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 202988 678 203666
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 190956 223 191179
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 39673 232 39905
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485 0 485
5 ട്രൂനാറ്റ് പരിശോധന 6810 18 6828
6 സി.ബി.നാറ്റ് പരിശോധന 621 2 623
സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 441533 1153 442686
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 240828 1851 242679
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 682361 3004 685365

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3004 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1101 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.20 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.52 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ആഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 46 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 108 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 337 കോളുകള്‍ നടത്തുകയും 5 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

”ഓൾ വി ഇമാജിൻ ആസ് ലൈറ്റ്” അഭിമാനാർഹമായ നിമിഷങ്ങളാണ് കാന്‍ ഫെസ്റ്റിവല്‍ സമ്മാനിക്കുന്നത് :...

0
കണ്ണൂർ : കാനിലെ ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ച് മുൻ മന്ത്രി കെ...

ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യധാന്യങ്ങളെത്തിച്ച് സബ് ജഡ്ജ് പ്രമോദ് മുരളി

0
ആലപ്പുഴ : മഴക്കെടുതിയെത്തുടർന്ന് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യധാന്യങ്ങളെത്തിച്ച് സബ്...

കോട്ടയത്ത് അസ്ഥികൂടം കണ്ടെത്തിയ സംഭവം ; പോലീസും സയന്റിഫിക് വിദഗ്ധരും പരിശോധന നടത്തി

0
കോട്ടയം : തലപ്പലം അറിഞ്ഞൂറ്റിമംഗലത്ത് അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്ത് പോലീസും സയന്റിഫിക്...

സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് അപകടം ; റിട്ടയേർഡ് എസ് ഐയ്ക്ക് ദാരുണാന്ത്യം

0
തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ടയേർഡ് എസ് ഐ...