പത്തനംതിട്ടയില്‍ ഇന്ന് 234 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – നവംബര്‍ 10

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 234 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 218 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 56 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (കണ്ണംകോട്, പറക്കോട്, അടൂര്‍) 3
2 പന്തളം (പൂഴിക്കാട്, പന്തളം, കുരമ്പാല, കടയ്ക്കാട്, മുടിയൂര്‍കോണം) 32
3 പത്തനംതിട്ട (കുമ്പഴ, ചുരുളിക്കോട്) 5
4 തിരുവല്ല (ചുമത്ര, മഞ്ഞാടി, തിരുമൂലപുരം, മുത്തൂര്‍, തുകലശ്ശേരി, കാവുംഭാഗം) 18
5 ആറന്മുള (കോട്ട, എരുമക്കാട്, ഇടയാറന്മുള) 7
6 അരുവാപുലം (അരുവാപുലം, കല്ലേലി, ഐരവണ്‍, കൊക്കാത്തോട്, കുമ്മണ്ണൂര്‍) 8
7 അയിരൂര്‍ (ഇടപ്പാവൂര്‍, അയിരൂര്‍, തടിയൂര്‍) 4
8 ചെന്നീര്‍ക്കര (പ്രക്കാനം, ചെന്നീര്‍ക്കര) 3
9 ചെറുകോല്‍ 1
10 ചിറ്റാര്‍ (കാരികയം, മണക്കയം, ചിറ്റാര്‍) 3
11 ഏറത്ത് (വടക്കടത്തുകാവ്, പുതുശ്ശേരിഭാഗം, ചൂരക്കോട്) 8
12 ഇലന്തൂര്‍ (നെല്ലിക്കാല, ഇലന്തൂര്‍) 3
13 ഇരവിപേരൂര്‍ 1
14 ഏഴംകുളം (പുതവല്‍, ഏഴംകുളം) 2
15 എഴുമറ്റൂര്‍ (എഴുമറ്റൂര്‍) 2
16 കടമ്പനാട് (തുവയൂര്‍, മണ്ണടി, കടമ്പനാട് നോര്‍ത്ത്, തുവയൂര്‍ സൗത്ത്) 7
17 കടപ്ര (വളഞ്ഞവട്ടം, കടപ്ര) 2
18 കലഞ്ഞൂര്‍ (അതിരുങ്കല്‍, കലഞ്ഞൂര്‍) 4
19 കല്ലൂപ്പാറ 1
20 കൊടുമണ്‍ (കൊടുമണ്‍, അങ്ങാടിക്കല്‍ നോര്‍ത്ത്) 2
21 കോയിപ്രം (പൂവത്തൂര്‍, കോയിപ്രം, കുമ്പനാട്) 7
22 കോന്നി (എലിയറയ്ക്കല്‍, കോന്നി, മങ്ങാരം) 8
23 കോട്ടാങ്ങല്‍ 1
24 കുളനട (തുമ്പമണ്‍ താഴം, പനങ്ങാട്) 2
25 കുന്നന്താനം (മുക്കൂര്‍, കുന്നന്താനം) 2
26 കുറ്റൂര്‍ (കുറ്റൂര്‍, വെസ്റ്റ് ഓതറ) 10
27 മലയാലപ്പുഴ (മലയാലപ്പുഴ, വെട്ടൂര്‍) 2
28 മല്ലപ്പളളി (മല്ലപ്പളളി ഈസ്റ്റ്, മല്ലപ്പളളി) 3
29 മെഴുവേലി (മെഴുവേലി) 2
30 നാറാണംമൂഴി (കുടമുരുട്ടി, നാറാണംമൂഴി) 2
31 നാരങ്ങാനം (നാരങ്ങാനം) 3
32 നെടുമ്പ്രം (പൊടിയാടി, നെടുമ്പ്രം) 5
33 ഓമല്ലൂര്‍ (പൈവളളിഭാഗം) 2
34 പളളിക്കല്‍ (പെരിങ്ങനാട്, പഴകുളം) 3
35 പന്തളം-തെക്കേക്കര (പന്തളം-തെക്കേക്കര) 2
36 പെരിങ്ങര (മേപ്രാല്‍, അഴിയിടത്തുചിറ, പെരിങ്ങര) 10
37 പ്രമാടം (വി-കോട്ടയം) 2
38 പുറമറ്റം 1
39 റാന്നി (റാന്നി) 12
40 റാന്നി-പഴവങ്ങാടി (ഐത്തല, ചെറുകുളഞ്ഞി, കരികുളം, പഴവങ്ങാടി) 15
41 റാന്നി-അങ്ങാടി (പുല്ലൂപ്രം, പേട്ട, അങ്ങാടി) 5
42 റാന്നി-പെരുനാട് (പെരുനാട്) 3
43 സീതത്തോട് (കോട്ടമണ്‍പാറ, സീതത്തോട്) 3
44 തണ്ണിത്തോട് (തേക്കുതോട്) 3
45 വടശ്ശേരിക്കര (പേഴുംപാറ, വടശ്ശേരിക്കര) 4
46 വളളിക്കോട് (വാഴമുട്ടം ഈസ്റ്റ്, വളളിക്കോട്) 4
47 വെച്ചൂച്ചിറ (വെച്ചൂച്ചിറ) 2

ജില്ലയില്‍ ഇതുവരെ ആകെ 16793 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 13283പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 101 പേര്‍ മരിച്ചു. കൂടാതെ കോവിഡ് ബാധിതരായ 7 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 173 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 14868 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1817 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1659 പേര്‍ ജില്ലയിലും 158 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 100
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 103
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 45
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 72
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 143
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 34
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 24
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 9
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 40
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 25
11 ഗില്‍ഗാല്‍ താല്‍ക്കാലിക സിഎഫ്എല്‍ടിസി 25
12 മല്ലപ്പളളി സിഎഫ്എല്‍ടിസി 34
13 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 787
14 സ്വകാര്യ ആശുപത്രികളില്‍ 113
ആകെ 1554

ജില്ലയില്‍ 12176 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1806 പേരും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3996 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 62 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 141 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 17978 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ
1, ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്), 105441, 770, 106211
2, റാപ്പിഡ് ആന്റിജന്‍ പരിശോധന (ന്യു), 78616, 646, 79262
3, റാപ്പിഡ് ആന്റിജന്‍ (റിപീറ്റ്), 1200, 188, 1388
4, റാപ്പിഡ് ആന്റിബോഡി പരിശോധന, 485, 0, 485
5, ട്രൂനാറ്റ് പരിശോധന, 3455, 30, 3485
6, സി.ബി.നാറ്റ് പരിശോധന, 200, 6, 206
ആകെ ശേഖരിച്ച സാമ്പിളുകള്‍, 189397, 1640, 191037

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1428 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3068 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2078 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.6 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.18 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 68 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 117 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1301 കോളുകള്‍ നടത്തുകയും 13 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ കനത്ത മഴ തുടരുന്നു ; ഇന്ന് 10 ജില്ലകളിൽ അവധി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഒൻപത് ജില്ലകളിൽ...

എട്ട് വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
കണ്ണൂർ: കണ്ണൂർ പട്ടുവത്ത് എട്ട് വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടുവം...

ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം ; കപ്പൽ മുങ്ങി

0
ന്യൂഡൽഹി: ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലായ 'എം.എസ്.വി ഫൈസ്...

എടവണ്ണപ്പാറ – കൊണ്ടോട്ടി റോഡിൽ സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

0
എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ - കൊണ്ടോട്ടി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന്...