തേങ്ങ എടുക്കാനെത്തിയ വയോധിക കടന്നല്‍ കുത്തേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃക്കരിപ്പൂര്‍ : തേങ്ങ എടുക്കാനെത്തിയ വയോധിക കടന്നല്‍ കുത്തേറ്റ് മരിച്ചു. കൈക്കോട്ടുകടവില്‍ പരേതനായ കുഞ്ഞി മൊയ്‌തീന്‍ ഹാജിയുടെ ഭാര്യ ഖദീജ(70) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ വയലോടി കടവിലെ തെങ്ങിന്‍ തോപ്പിലാണ് സംഭവം. മകള്‍ക്കും കൊച്ചുമക്കള്‍ക്കും ഒപ്പം പറമ്പില്‍ വളം ഇടാനും തേങ്ങ ഇടീക്കാനുമായി എത്തിയതായിരുന്നു. പൊടുന്നനെയാണ് കടന്നല്‍ക്കൂട്ടം ആക്രമിച്ചത്.

ഭൂതപ്പാനി എന്നറിയപ്പെടുന്ന കൂടുകളുണ്ടാക്കുന്ന കടന്നലുകളാണ് കൂട്ടത്തോടെ ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന മകള്‍ മൈമൂനക്കും മരുമക്കളായ മശ്ഹൂര്‍, തഹ്സീര്‍ എന്നിവര്‍ക്കും കുത്തേറ്റുവെങ്കിലും ഓടിമാറിയതിനാല്‍ ദുരന്തം ഒഴിവായി. ഖദീജക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ല. ഗുരുതര പരിക്കേറ്റ ഖദീജയെ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഒപ്പമുണ്ടായിരുന്നവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. മക്കള്‍ – അഷ്‌റഫ്‌ (ബംഗളൂരു), മൈമൂന, സുഹറ, താഹിറ, ബുഷ്‌റ. മരുമക്കള്‍ – അബൂബക്കര്‍(ചെന്നൈ), അബ്ദുല്‍ നാസര്‍(ബീരിച്ചേരി), കാസിം (തൃക്കരിപ്പൂര്‍), യൂനുസ് (പള്ളിക്കര), ഷമീമ (ഉടുമ്പുന്തല). ഖബറടക്കം ഉടുമ്പുന്തല ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ.സുഗതന്റെ പരോൾ ; അണ്ടർ സെക്രട്ടറിക്ക് വീഴ്ചയില്ലെന്ന് ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം : എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന, ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ...

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

0
മുംബൈ : നടൻ പ്രദീപ് റാവത്ത് (പ്രദീപ് റാം സിങ് റാവത്ത്-74)...

മഴക്കെടുതി : 26 മരണം, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും മഴ ജാഗ്രത...

പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഏഴാം വാർഷികം ; കനത്ത ജാഗ്രതയിൽ ജമ്മു കശ്മീർ

0
ന്യൂഡൽഹി: പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു കശ്മീർ കനത്ത...