പത്തനംതിട്ടയില്‍ ഇന്ന് 197 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – നവംബര്‍ 24

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 197 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശത്തുനിന്നു വന്നവരും 21 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും  170 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 46 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
1 അടൂര്‍ (കണ്ണംകോട്, പന്നിവിഴ, കരുവാറ്റ) 7
2 പന്തളം (മാന്തുക, മന്നംനഗര്‍, കടയ്ക്കാട്, കുരമ്പാല, പെരുമ്പുളിയ്ക്കല്‍) 9
3 പത്തനംതിട്ട (മുണ്ടുകോട്ടയ്ക്കല്‍, വലഞ്ചുഴി, മേലേവെട്ടിപ്പുറം) 9
4 തിരുവല്ല (മഞ്ഞാടി, കാവുംഭാഗം, ചുമാത്ര, പാലിയേക്കര, കുറ്റപ്പുഴ) 19
5 ആനിക്കാട് (പുളിക്കാമല, നൂറോമ്മാവ്) 5
6 ആറന്മുള (കിടങ്ങന്നൂര്‍) 1
7 അരുവാപുലം (ഐരവണ്‍) 2
8 അയിരൂര്‍ (കാഞ്ഞീറ്റുകര) 1
9 ചെന്നീര്‍ക്കര (പ്രക്കാനം) 1
10 ചെറുകോല്‍ (കീക്കൊഴൂര്‍, ചെറുകോല്‍) 4
11 ചിറ്റാര്‍ (ചിറ്റാര്‍, നീലിപ്പിലാവ്) 3
12 ഏറത്ത് (വടക്കടത്തുകാവ്, മണക്കാല) 2
13 ഏനാദിമംഗലം (മങ്ങാട്, ഇളമണ്ണൂര്‍) 4
14 ഇരവിപേരൂര്‍ 1
15 ഏഴംകുളം (വയല, അറുകാലിക്കല്‍ വെസ്റ്റ്, തൊടുവക്കാട്, തേപ്പുപാറ) 8
16 എഴുമറ്റൂര്‍ (വെണ്ണിക്കുളം) 5
17 കടമ്പനാട് (കടമ്പനാട് നോര്‍ത്ത്, നെല്ലിമുകള്‍) 2
18 കടപ്ര (പരുമല, വളഞ്ഞവട്ടം) 3
19 കല്ലൂപ്പാറ (തുരുത്തിക്കാട്, കടമാന്‍കുളം, കല്ലൂപ്പാറ) 7
20 കവിയൂര്‍ (കവിയൂര്‍) 5
21 കൊടുമണ്‍ (ഐക്കാട്, കൈപ്പട്ടൂര്‍, ഇടത്തിട്ട, കൊടുമണ്‍) 6
22 കോയിപ്രം (കുമ്പനാട്) 2
23 കോന്നി (കോന്നി, പയ്യനാമണ്‍, അതുമ്പുംകുളം) 7
24 കൊറ്റനാട് 1
25 കോഴഞ്ചേരി (കോഴഞ്ചേരി ഈസ്റ്റ്, കോഴഞ്ചേരി) 3
26 കുളനട (കുളനട) 1
27 കുന്നന്താനം (നെടുങ്ങാടപ്പള്ളി, കുന്നന്താനം) 5
28 കുറ്റൂര്‍ (തെങ്ങേലി, വെസ്റ്റ് ഓതറ, പ്രാവിന്‍കൂട്, കുറ്റൂര്‍) 8
29 മലയാലപ്പുഴ 1
30 മല്ലപ്പള്ളി (കീഴ്‌വായ്പ്പൂര്‍, മല്ലപ്പളളി) 3
31 നാറാണമ്മൂഴി (ഇടമുറി, നാറാണമ്മൂഴി) 4
32 നാരങ്ങാനം 1
33 ഓമല്ലൂര്‍ (വാഴമുട്ടം, ഓമല്ലൂര്‍) 2
34 പള്ളിക്കല്‍ (തെങ്ങമം, മേലൂട്, പഴകുളം, പെരിങ്ങനാട്) 4
35 പെരിങ്ങര (പെരിങ്ങര, അഴിയിടത്തുചിറ) 6
36 പ്രമാടം (വകയാര്‍, മല്ലശേരി) 2
37 പുറമറ്റം (വെണ്ണിക്കുളം, പുറമറ്റം) 10
38 റാന്നി (കരികുളം, തോട്ടമണ്‍, റാന്നി) 6
39 റാന്നി പഴവങ്ങാടി (ചെല്ലക്കാട്, പഴവങ്ങാടി) 4
40 റാന്നി അങ്ങാടി (അങ്ങാടി) 3
41 റാന്നി പെരുനാട് (നിലയ്ക്കല്‍, പെരുനാട്) 4
42 തണ്ണിത്തോട് 1
43 വടശേരിക്കര (പുതുക്കുളം, വടശേരിക്കര) 2
44 വള്ളിക്കോട് (വള്ളിക്കോട്) 3
45 വെച്ചൂച്ചിറ (ചാത്തന്‍തറ, വെണ്‍കുറിഞ്ഞി, മണ്ണടിശാല, വെച്ചൂച്ചിറ) 10

ജില്ലയില്‍ ഇതുവരെ ആകെ 19148 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 15368 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) നവംബര്‍ 15ന് രോഗബാധ സ്ഥിരീകരിച്ച പ്രമാടം സ്വദേശി (66) നവംബര്‍ 24ന് കോട്ടയം മെഡിക്കല്‍ കോളജ്ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 105 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 11 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 184 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 17215 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1817 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1696 പേര്‍ ജില്ലയിലും  121 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 0
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 106
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 23
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 74
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 124
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 54
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 58
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 54
9 നെടുമ്പ്രം സിഎഫ്എല്‍ടിസി 31
10 മല്ലപ്പളളി സിഎഫ്എല്‍ടിസി 67
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 862
12 സ്വകാര്യ ആശുപത്രികളില്‍ 111
ആകെ 1564

ജില്ലയില്‍ 3576 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2906 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4172 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 108 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 172 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 10654 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍:
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 114519, 730, 115249.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 92819, 1259, 94078.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 3594, 148, 3742.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 3872, 32, 3904.
6 സി.ബി.നാറ്റ് പരിശോധന 254, 1, 255.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 215543, 2170, 217713.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1569 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3739 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1874 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.55 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.21 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 70 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 126 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1227 കോളുകള്‍ നടത്തുകയും 15 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...