പത്തനംതിട്ടയില്‍ ഇന്ന് 244 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – നവംബര്‍ 29

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 244 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശത്തുനിന്നു വന്നവരും 22 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 212 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 40 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍(മേലൂട്, പന്നിവിഴ, കണ്ണംകോട്, അടൂര്‍) 10
2 പന്തളം (തോന്നല്ലൂര്‍, മുടിയൂര്‍കോണം, പൂഴിക്കാട്, പന്തളം) 7
3 പത്തനംതിട്ട (കുമ്പഴ, വലഞ്ചുഴി, കുലശേഖരപതി, മുണ്ടുകോട്ടയ്ക്കല്‍, പേട്ട, പത്തനംതിട്ട) 16
4 തിരുവല്ല (കുറ്റപ്പുഴ, തിരുമൂലപുരം, മീന്തലക്കര, മഞ്ഞാടി, വളളംകുളം) 7
5 ആനിക്കാട് (ആനിക്കാട്, വായ്പ്പൂര്‍) 2
6 ആറന്മുള (മാലക്കര) 2
7 അരുവാപുലം 1
8 അയിരൂര്‍ (കൊട്ടാത്തൂര്‍, കാഞ്ഞീറ്റുകര, അയിരൂര്‍) 6
9 ചെന്നീര്‍ക്കര 1
10 ചെറുകോല്‍ (ചെറുകോല്‍) 4
11 ഏറത്ത് (നെല്ലിമുകള്‍, തുവയൂര്‍, ചൂരക്കോട്, ഏറത്ത്) 10
12 ഏനാദിമംഗലം 1
13 ഇരവിപേരൂര്‍ (പുറമറ്റം, ഇരവിപേരൂര്‍, കോഴിമല, വളളംകുളം, കവുങ്ങുംപ്രയാര്‍) 8
14 ഏഴംകുളം (ഏഴംകുളം, അറുകാലിക്കല്‍, നെടുമണ്‍) 7
15 എഴുമറ്റൂര്‍ (എഴുമറ്റൂര്‍) 2
16 കടമ്പനാട് (മണ്ണടി, കടമ്പനാട്, തുവയൂര്‍) 9
17 കടപ്ര (വളഞ്ഞവട്ടം, കടപ്ര) 7
18 കലഞ്ഞൂര്‍ 1
19 കല്ലൂപ്പാറ (ചെങ്ങരൂര്‍, പുതുശേരി, കല്ലൂപ്പാറ, കടമാന്‍കുളം) 5
20 കൊടുമണ്‍ (ഇടത്തിട്ട, കൊടുമണ്‍) 6
21 കോയിപ്രം (കോയിപ്രം, കുറുങ്ങഴ) 3
22 കോന്നി (പയ്യനാമണ്‍, കോന്നി, മങ്ങാരം) 6
23 കോട്ടാങ്ങല്‍ (കോട്ടാങ്ങല്‍) 4
24 കോഴഞ്ചേരി (കോഴഞ്ചേരി) 2
25 കുളനട (കുളനട, മാന്തുക) 6
26 കുന്നന്താനം (മാന്താനം, കുന്നന്താനം, ആഞ്ഞിലിത്താനം) 4
27 കുറ്റൂര്‍ (കുറ്റൂര്‍, വെസ്റ്റ് ഓതറ) 5
28 മല്ലപ്പളളി (മല്ലപ്പളളി) 5
29 മല്ലപ്പുഴശേരി 1
30 മൈലപ്ര (ചീങ്കല്‍തടം, മേക്കൊഴൂര്‍, തുണ്ടമണ്‍കര, കുമ്പഴ നോര്‍ത്ത്) 6
31 നാറാണംമൂഴി (കുടമുരുട്ടി, നാറാണംമൂഴി) 3
32 നാരങ്ങാനം 1
33 ഓമല്ലൂര്‍ 1
34 പള്ളിക്കല്‍ (പോത്താടി, മേലൂട്, പഴകുളം) 15
35 പന്തളം-തെക്കേക്കര (പാറക്കര, മന്നംനഗര്‍, പുടുകോട്ടക്കല്‍, മല്ലിക) 6
36 പെരിങ്ങര (ചാത്തങ്കേരി) 2
37 പ്രമാടം (വകയാര്‍, മരൂര്‍, മല്ലശേരി, വി-കോട്ടയം) 11
38 പുറമറ്റം (പുറമറ്റം) 3
39 റാന്നി (ചാത്തന്‍തറ, തുലാപ്പളളി, തോട്ടമണ്‍, അടിച്ചുപ്പുഴ, മോതിരവയല്‍, റാന്നി) 7
40 റാന്നി പഴവങ്ങാടി (ഇടമണ്‍, ഐത്തല, ചെറുകുളഞ്ഞി, ചേത്തക്കല്‍, പഴവങ്ങാടി) 8
41 റാന്നി അങ്ങാടി (അങ്ങാടി, മുക്കട) 2
42 റാന്നി പെരുനാട് (മാടമണ്‍, റാന്നി-പെരുനാട്) 2
43 തണ്ണിത്തോട് (മണ്ണീറ, തണ്ണിത്തോട്) 3
44 തോട്ടപ്പുഴശേരി 1
45 തുമ്പമണ്‍ (നടുവിലേമുറി, തുമ്പമണ്‍) 2
46 വടശേരിക്കര (പുതുക്കുളം, കുമ്പളാംപൊയ്ക, വടശേരിക്കര) 12
47 വളളിക്കോട് (വളളിക്കോട്, വാഴമുട്ടം ഈസ്റ്റ്, ഞക്കുനിലം) 6
48 വെച്ചൂച്ചിറ (ചാത്തന്‍തറ, വെച്ചൂച്ചിറ) 5

ജില്ലയില്‍ ഇതുവരെ ആകെ 20181 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 16313 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) നവംബര്‍ 21ന് രോഗബാധ സ്ഥിരീകരിച്ച തിരുവല്ല സ്വദേശി (64) നവംബര്‍ 29ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 105 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 17 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.

ജില്ലയില്‍ ഇന്ന് 141 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 17961 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2098 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1952 പേര്‍ ജില്ലയിലും 146 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 108
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 36
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 76
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 161
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 77
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 55
7 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 85
8 നെടുമ്പ്രം സിഎഫ്എല്‍ടിസി 39
9 മല്ലപ്പളളി സിഎഫ്എല്‍ടിസി 62
10 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 924
11 സ്വകാര്യ ആശുപത്രികളില്‍ 109, ആകെ 1732

ജില്ലയില്‍ 3724 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2651 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4166 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 86 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 113 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 10541 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 118147, 0, 118147.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 98209, 254, 98463.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 4418, 84, 4502.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 3976, 0, 3976.
6 സി.ബി.നാറ്റ് പരിശോധന 280, 0, 280.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 225515, 338, 225853.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 783 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1121 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1293 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.52 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.33 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 46 കോളുകളും  ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 78 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1111 കോളുകള്‍ നടത്തുകയും 18 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്‍ഡ്യാ മുന്നണിയില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് ബിജെപിയെ അധികാരത്തില്‍ നിന്ന് ഇറക്കാനെന്ന് പിണറായി വിജയൻ

0
മലപ്പുറം: ഇന്‍ഡ്യാ മുന്നണിയില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് അവരെ കുറിച്ച് വ്യാമോഹം ഉള്ളതുകൊണ്ടല്ല,...

അപവാദ പ്രചാരണം നടത്തിയെന്നാരോപിച്ച് യൂട്യൂബ് ചാനലിന് നോട്ടീസ് അയച്ച് മാലാ പാർവതി

0
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങളുമായി ബന്ധപ്പെടുത്തി തനിക്കെതിരെ അപവാദ പ്രചാരണം...

‘ഞാനാണ് ജഡ്ജി’ ; കോടതിയില്‍ അതിക്രമിച്ച് കയറി യുവതി

0
ലഖ്‌നൗ : വാരാണസി ജില്ലാ കോടതിയില്‍ അതിക്രമിച്ചു കയറി യുവതി. തുടര്‍ന്ന്...

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബർ പോലീസ്

0
കൊച്ചി: യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബർ പോലീസ്. സംസ്ഥാന...