പത്തനംതിട്ട ജില്ലയില്‍ ഇന്ന് 245 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – നവംബര്‍ 03

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 245 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 33 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 205 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 48 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (ആനന്ദപ്പളളി, പന്നിവിഴ, കരുവാറ്റ) 4
2 പന്തളം (തോന്നല്ലൂര്‍, ചേരിക്കല്‍, കുരമ്പാല, കടയ്ക്കാട്, മുടിയൂര്‍കോണം, മങ്ങാരം) 15
3 പത്തനംതിട്ട (മുണ്ടുകോട്ടയ്ക്കല്‍, കുലശേഖരപതി, നന്നുവക്കാട്, അഴൂര്‍, വെട്ടൂര്‍) 19
4 തിരുവല്ല (ചുമത്ര, മുത്തൂര്‍, ആലംതുരുത്തി, കാവുംഭാഗം, അഴിയിടത്തുചിറ, കറ്റോട്) 31
5 ആനിക്കാട് (നൂറോമാവ്) 3
6 ആറന്മുള (എരുമക്കാട്, ആറന്മുള, ഇടയാറന്മുള) 9
7 അരുവാപുലം (ഐരവണ്‍, കൊക്കാത്തോട്, കുമ്മണ്ണൂര്‍) 3
8 അയിരൂര്‍ (അയിരൂര്‍ നോര്‍ത്ത്, തടിയൂര്‍, കൈതക്കോടി) 5
9 ചെറുകോല്‍ (കാട്ടൂര്‍) 3
10 ചിറ്റാര്‍ (കാരിക്കയം, ചിറ്റാര്‍) 2
11 ഏറത്ത് (വടക്കടത്തുകാവ്) 3
12 ഇലന്തൂര്‍ (ഇടപ്പരിയാരം) 6
13 ഏനാദിമംഗലം (മാരൂര്‍, മുറിഞ്ഞകല്‍) 2
14 ഇരവിപേരൂര്‍ (നെല്ലാട്, ഇരവിപേരൂര്‍, പൊടിപ്പാറ) 7
15 ഏഴംകുളം (കൈതപ്പറമ്പ്, അറുകാലിക്കല്‍ വെസ്റ്റ്) 8
16 ഏഴുമറ്റൂര്‍ 1
17 കടമ്പനാട് (മണ്ണടി, കടമ്പനാട്) 6
18 കലഞ്ഞൂര്‍ (നെടുമണ്‍കാവ്, കലഞ്ഞൂര്‍) 8
19 കല്ലൂപ്പാറ 1
20 കവിയൂര്‍ 1
21 കൊടുമണ്‍ 1
22 കോയിപ്രം (പൂവത്തൂര്‍, കുറവന്‍കുഴി, കുമ്പനാട്, പുല്ലാട്) 11
23 കോന്നി 1
24 കൊറ്റനാട് 1
25 കോട്ടാങ്ങല്‍ (വായ്പ്പൂര്‍) 2
26 കോഴഞ്ചേരി (കീഴുകര, കുഴിക്കാല, തെക്കേമല) 4
27 കുളനട (ഞെട്ടൂര്‍, മാന്തുക, കുളനട) 7
28 കുന്നന്താനം (മാന്താനം, നെടുങ്ങാടപ്പളളി, മുക്കൂര്‍, പാലയ്ക്കാത്തകിടി) 9
29 മലയാലപ്പുഴ (ഏറം, വെട്ടൂര്‍) 4
30 മല്ലപ്പളളി 1
31 മെഴുവേലി (ഇലവുംതിട്ട, മെഴുവേലി) 3
32 നാറാണംമൂഴി (കുടമുരുട്ടി, നാറാണംമൂഴി) 8
33 നാരങ്ങാനം 1
34 നിരണം 1
35 ഓമല്ലൂര്‍ 1
36 പളളിക്കല്‍ (മുണ്ടപ്പളളി, തെങ്ങമം, ഇളംപ്പളളില്‍, പെരിങ്ങനാട്, പഴകുളം) 8
37 പന്തളം-തെക്കേക്കര (പൊങ്ങലടി) 2
38 പെരിങ്ങര (പെരിങ്ങര) 2
39 പുറമറ്റം (വെണ്ണിക്കുളം, പുറമറ്റം) 6
40 റാന്നി (തോട്ടമണ്‍, പുതുശ്ശേരിമല, ഉതിമൂട്, മന്ദിരം) 10
41 റാന്നി-പഴവങ്ങാടി (മക്കപ്പുഴ, പഴവങ്ങാടി, ചെല്ലക്കാട്) 5
42 റാന്നി-അങ്ങാടി (നെല്ലിയ്ക്കാമണ്‍, അങ്ങാടി) 5
43 റാന്നി-പെരുനാട് 1
44 തണ്ണിത്തോട് (തേക്കുതോട്) 3
45 തോട്ടപ്പുഴശേരി 1
46 തുമ്പമണ്‍ 1
47 വടശേരിക്കര (വടശേരിക്കര) 3
48 വളളിക്കോട് (നരിയാപുരം, വളളിക്കോട്) 3
49 വെച്ചൂച്ചിറ (ചാത്തന്‍തറ, മണ്ണടിശാല) 2
50 മറ്റ് ജില്ലക്കാര്‍ 1

ജില്ലയില്‍ ഇതുവരെ ആകെ 15627 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 12256 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) കാവുംഭാഗം സ്വദേശി (73) നവംബര്‍ ഒന്നിന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ നവംബര്‍ മൂന്നിന് രോഗബാധ സ്ഥിരീകരിച്ചു.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 94 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ അഞ്ചു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 283 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 13424 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2104 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1983 പേര്‍ ജില്ലയിലും 121 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 99
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 99
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 58
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 70
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 118
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 57
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 50
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 38
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 26
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 31
11 ഗില്‍ഗാല്‍ താല്‍ക്കാലിക സിഎഫ്എല്‍ടിസി 52
12 മല്ലപ്പളളി സിഎഫ്എല്‍ടിസി 50
13 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 981
14 സ്വകാര്യ ആശുപത്രികളില്‍ 121
ആകെ 1850

ജില്ലയില്‍ 13007 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1916 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3897 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 82 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 113 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 18820 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 100310, 792, 101102.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന 72232, 1013, 73245.
3 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
4 ട്രൂനാറ്റ് പരിശോധന 3230, 18, 3248.
5 സി.ബി.നാറ്റ് പരിശോധന 180, 6, 186.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 176437, 1829, 178266.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1357 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3186 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1696 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.6 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.14 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 60 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 118 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1230 കോളുകള്‍ നടത്തുകയും 14 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന്് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുടിവെള്ളത്തെ ചൊല്ലി വൻ സംഘർഷം ; ഒരാൾ കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര...

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ളത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ വൻ...

കൊച്ചിയിൽ ജനം പൊറുതിമുട്ടിയ പ്രശ്‌നത്തിന് പരിഹാരം കാണാൻ സിറ്റി പോലീസ് യോഗം വിളിച്ചു ;...

0
കൊച്ചി: നഗരത്തിൽ ട്രാഫിക് ബ്ലോക്കുകളും റോഡപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി...

ഒമാൻ തീരത്ത് കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു

0
മസ്കറ്റ്: ഒമാൻ തീരത്ത് കപ്പലിൽ വെച്ച് ഇന്ത്യൻ നാവികൻ മരണപ്പെട്ടതായി മസ്കറ്റിലെ...

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി ; നേതൃത്വത്തെ വെല്ലുവിളിച്ചവരെ ഒഴിവാക്കി

0
കൊൽക്കത്ത: പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്കും പ്രതിസന്ധികൾക്കും പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ...