പത്തനംതിട്ടയില്‍ ഇന്ന് 230 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – നവംബര്‍ 11

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 230 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 200 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 50 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്:
1 അടൂര്‍ (കരുവാറ്റ്, ആനന്ദപ്പളളി, പറക്കോട്) 5
2 പന്തളം (പൂഴിക്കാട്, പന്തളം, കുരമ്പാല, മുടിയൂര്‍കോണം) 9
3 പത്തനംതിട്ട (കുമ്പഴ, കുലശേഖരപതി, മുണ്ടുകോട്ടക്കല്‍, പത്തനംതിട്ട, ചുരുളിക്കോട്) 10
4 തിരുവല്ല (മനയ്ക്കചിറ, അഴിയിടത്തുചിറ, ചുമത്ര, മഞ്ഞാടി, മുത്തൂര്‍, തുകലശേരി) 7
5 ആനിക്കാട് (നൂറോമാവ്, പുളിയ്ക്കാമല, ആനിക്കാട്) 7
6 ആറന്മുള (നീര്‍വിളാകം, കോട്ട, കിടങ്ങന്നൂര്‍, ആറന്മുള, ആറാട്ടുപ്പുഴ, ഇടയാറന്മുള) 18
7 അരുവാപുലം (അരുവാപുലം, കല്ലേലി, കുമ്മണ്ണൂര്‍) 5
8 അയിരൂര്‍ (വെളളിയറ, തെക്കേമല, കൈതകോടി, തടിയൂര്‍) 8
9 ചെറുകോല്‍  (വയലത്തല, കീക്കോഴൂര്‍) 5
10 ഏറത്ത് (വടക്കടത്തുകാവ്, പുതുശേരിഭാഗം, ചൂരക്കോട്) 8
11 ഇലന്തൂര്‍ 1
12 ഇരവിപേരൂര്‍ (വളളംകുളം, ഈസ്റ്റ് ഓതറ, ഇരവിപേരൂര്‍) 11
13 ഏഴംകുളം (നെടുമണ്‍, അറുകാലിയ്ക്കല്‍, ഏനാത്ത്, ഏഴംകുളം) 7
14 കടമ്പനാട് 1
15 കടപ്ര 1
16 കവിയൂര്‍ 1
17 കൊടുമണ്‍ (ഇടത്തിട്ട, അങ്ങാടിക്കല്‍ നോര്‍ത്ത്) 2
18 കോയിപ്രം 1
19 കോന്നി (കോന്നി) 2
20 കോട്ടാങ്ങല്‍ (വായ്പ്പൂര്‍, കുളത്തൂര്‍) 7
21 കോഴഞ്ചേരി (പുന്നയ്ക്കാട്, കോഴഞ്ചേരി) 3
22 കുളനട 1
23 കുന്നന്താനം (പാലയ്ക്കാതകിടി, കുന്നന്താനം) 3
24 കുറ്റൂര്‍ (കുറ്റൂര്‍, വെസ്റ്റ് ഓതറ, വെണ്‍പാല) 3
25 മലയാലപ്പുഴ (മലയാലപ്പുഴ, താഴം) 2
26 മല്ലപ്പളളി (നാരകത്താണി, മല്ലപ്പളളി ഈസ്റ്റ്) 3
27 മല്ലപ്പുഴശേരി (നെല്ലിയ്ക്കാല, കുഴിക്കാല) 3
28 മെഴുവേലി (ഇലവുംതിട്ട, മെഴുവേലി) 7
29 മൈലപ്ര (കുമ്പളാംപൊയ്ക, മൈലപ്ര) 3
30 നാറാണംമൂഴി (അടിച്ചിപ്പുഴ, തോമ്പിക്കണ്ടം, കുടമുരുട്ടി) 6
31 നാരങ്ങാനം (കടമ്മനിട്ട, നാരങ്ങാനം) 4
32 നെടുമ്പ്രം (നെടുമ്പ്രം) 9
33 നിരണം (നിരണം, വടക്കുംഭാഗം) 7
34 ഓമല്ലൂര്‍ (പന്ന്യാലി, ഊന്നുകല്‍, ഓമല്ലൂര്‍) 6
35 പളളിക്കല്‍ (ഇളംപളളില്‍, തെങ്ങമം, പയ്യനല്ലൂര്‍, പെരിങ്ങനാട്) 7
36 പന്തളം-തെക്കേക്കര (പന്തളം-തെക്കേക്കര, തട്ട) 2
37 പെരിങ്ങര (മേപ്രാല്‍) 2
38 പ്രമാടം (വലഞ്ചുഴി, മല്ലശേരി, പൂങ്കാവ്) 4
39 പുറമറ്റം (പുറമറ്റം) 3
40 റാന്നി (ഉതിമൂട്, പാലച്ചുവട്, തോട്ടമണ്‍) 5
41 റാന്നി-പഴവങ്ങാടി (ചേലക്കാട്, ഐത്തല, പഴവങ്ങാടി) 9
42 റാന്നി-അങ്ങാടി 1
43 റാന്നി-പെരുനാട് (പെരുനാട്) 2
44 തണ്ണിത്തോട് 1
45 തുമ്പമണ്‍ 1
46 വടശേരിക്കര (ഇടക്കുളം, പേഴുംപാറ, മണിയാര്‍, കുമ്പളാംപൊയ്ക) 6
47 വളളിക്കോട് (വാഴമുട്ടം, കൈപ്പട്ടൂര്‍, വളളിക്കോട്) 5
48 വെച്ചൂച്ചിറ (വെച്ചൂച്ചിറ) 4
49 മറ്റ് ജില്ലക്കാര്‍ 2

ജില്ലയില്‍ ഇതുവരെ ആകെ 17023 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 13483 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) നവംബര്‍ 10ന് ആത്മഹത്യ ചെയ്ത കുറ്റൂര്‍, വെസ്റ്റ് ഓതറ സ്വദേശി (59)ക്ക് തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 101 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ എട്ടു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 165 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 15033 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1881 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1721 പേര്‍ ജില്ലയിലും 160 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 88
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 113
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 52
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 76
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 110
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 35
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 35
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 9
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 41
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 31
11 ഗില്‍ഗാല്‍ താല്‍ക്കാലിക സിഎഫ്എല്‍ടിസി 24
12 മല്ലപ്പളളി സിഎഫ്എല്‍ടിസി 36
13 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 809
14 സ്വകാര്യ ആശുപത്രികളില്‍ 113
ആകെ 1572

ജില്ലയില്‍ 12386 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1807 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4060 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 81 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 163 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 18253 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 106211, 629, 106840.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 79262, 987, 80249.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 1388, 97, 1485.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 3485, 30, 3515.
6 സി.ബി.നാറ്റ് പരിശോധന 206, 4, 210.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 191037, 1747, 192784.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1175 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും  സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2922 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1649 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.59 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.21 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 75കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 112 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1291 കോളുകള്‍ നടത്തുകയും  13 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....