പത്തനംതിട്ടയില്‍ ഇന്ന് 295 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഒക്ടോബര്‍ – 08

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന്  295 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 219 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 25 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (പറക്കോട്, പന്നിവിഴ, കണ്ണംകോട്, അടൂര്‍) 6
2 പന്തളം (മുടിയൂര്‍കോണം, പൂഴിക്കാട്, മങ്ങാരം, 6
3 പത്തനംതിട്ട (കുലശേഖരപതി, കല്ലറകടവ്, കുമ്പഴ, വലഞ്ചുഴി, ആനപ്പാറ, മുണ്ടുകോട്ടയ്ക്കല്‍, കൊടുന്തറ, അഴൂര്‍) 33
4 തിരുവല്ല (കാവുംഭാഗം, തുകലശേരി, കുറ്റപ്പുഴ, മതില്‍ഭാഗം, മുത്തൂര്‍, കറ്റോട്) 25
5 ആറന്മുള 1
6 അരുവാപ്പുലം 1
7 അയിരൂര്‍ 1
8 ചെന്നീര്‍ക്കര 5
9 ചിറ്റാര്‍ 1
10 ഇലന്തൂര്‍ 3
11 ഏനാദിമംഗലം 4
12 ഏറത്ത് (വടക്കടത്തുകാവ്, ചൂരക്കോട്, മണക്കാല) 8
13 ഏഴംകുളം (ഏനാത്ത്, നെടുമണ്‍) 10
14 എഴുമറ്റൂര്‍ 6
15 കടമ്പനാട് (കടമ്പനാട്, മണ്ണടി, നെല്ലിമുകള്‍) 10
16 കടപ്ര 4
17 കലഞ്ഞൂര്‍ 2
18 കല്ലൂപ്പാറ 3
19 കവിയൂര്‍ 6
20 കൊടുമണ്‍ 5
21 കോയിപ്രം 3
22 കോന്നി (എലിയറയ്ക്കല്‍, വെളളപ്പാറ, മങ്ങാരം, ചെങ്ങറ) 7
23 കൊറ്റനാട് 4
24 കുളനട 3
25 കുന്നന്താനം 2
26 കുറ്റൂര്‍ 3
27 മലയാലപ്പുഴ (കിഴക്കുപുറം, ഏറം, താഴം, കുമ്പളാംപൊയ്ക) 8
28 മല്ലപ്പളളി 5
29 മല്ലപ്പുഴശേരി 2
30 മെഴുവേലി 1
31 മൈലപ്ര 4
32 നാറാണംമൂഴി 3
33 നാരങ്ങാനം 4
34 നെടുമ്പ്രം 1
35 നിരണം 5
36 ഓമല്ലൂര്‍ (മണ്ണാറമല, ഓമല്ലൂര്‍, പുത്തന്‍പീടിക) 13
37 പളളിക്കല്‍ (പളളിക്കല്‍, തെങ്ങമം, തോട്ടുവ, പെരിങ്ങനാട്, പഴകുളം, ചേന്നംപ്പളളില്‍, മേലൂട്, പയ്യനല്ലൂര്‍) 28
38 പന്തളം-തെക്കേക്കര 1
39 പ്രമാടം 5
40 പുറമറ്റം 3
41 റാന്നി (റാന്നി, ഉതിമൂട്) 6
42 റാന്നി-അങ്ങാടി 2
43 റാന്നി-പഴവങ്ങാടി (കരികുളം, അടിച്ചുപ്പുഴ, ഐത്തല, പഴവങ്ങാടി) 9
44 റാന്നി-പെരുനാട് (പുതുക്കട യൂണിറ്റി പ്ലാന്റേഷന്‍) 11
45 വടശേരിക്കര 4
46 വളളിക്കോട് 3
47 വെച്ചൂച്ചിറ 4
48 മറ്റ് ജില്ലക്കാര്‍ 11

ജില്ലയില്‍ ഇതുവരെ ആകെ 9966 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 7296 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1)  ഒക്ടോബര്‍ അഞ്ചിന് രോഗബാധ സ്ഥിരീകരിച്ച റാന്നി, കീക്കൊഴൂര്‍ സ്വദേശി (69) ഒക്ടോബര്‍ എട്ടിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 63 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 89 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 6959 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2646 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2527 പേര്‍ ജില്ലയിലും 119 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 199
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 114
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 90
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 121
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 108
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 89
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 74
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 33
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 55
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 61
11 മല്ലപ്പളളി സിഎഫ്എല്‍ടിസി 46
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1417
13 സ്വകാര്യ ആശുപത്രികളില്‍ 115
ആകെ 2522

ജില്ലയില്‍ 14808 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2374 പേരും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3719 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 116 പേരും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 177 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 20901 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 81690, 1129, 82819.
2 ട്രൂനാറ്റ് പരിശോധന 2433, 30, 2463.
3 സി.ബി.നാറ്റ് പരിശോധന 75, 0, 75.
4 റാപ്പിഡ് ആന്റിജന്‍ പരിശോധന 47648, 1061, 48709.
5 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 132331, 2220, 134551.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1000 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3220 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2139 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.63 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 7.08 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 62 കോളുകളും  ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 98 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1517 കോളുകള്‍ നടത്തുകയും, 11 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനറൽ ആശുപത്രിക്ക് മുന്നിൽ പഞ്ചായത്ത് വാഹനവും കെഎസ്ആർടിസി ബസും കൂട്ടിമുട്ടി അപകടം

0
തിരുവനന്തപുരം: നഗരത്തിൽ ജനറൽ ആശുപത്രിക്ക് സമീപം കെഎസ്ആർടിസി ബസും വെള്ളത്തൂവൽ പഞ്ചായത്തിന്‍റെ...

ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയായിരുന്നില്ല ; മുൻ സർക്കാർ ബാക്കിവെച്ചത് 5263 കോടി രൂപയെന്ന്...

0
തിരുവനന്തപുരം: 2026 ഏപ്രിലിൽ ഖജനാവിൽ ഉണ്ടായിരുന്നത് 5263 കോടിയെന്ന് കണക്കുകൾ. നേരത്തെ ഖജനാവിൽ...

ഒൻപതാം ക്ലാസുകാരെയും വട്ടംകറക്കി സി.ബി.എസ്.ഇ ; പുസ്തക വിതരണം അനിശ്ചിതത്വത്തിൽ

0
തൃശ്ശൂർ : പ്ലസ്ടു പരീക്ഷാ വിവാദങ്ങളുടെ ചൂടാറും മുൻപേ പുതിയ അധ്യയന...

പാലക്കാട് കുടിവെള്ള ടാങ്കിൽ പട്ടിയുടെ ജഡം ; പോലീസിൽ പരാതി നൽകി നാട്ടുകാർ

0
പാലക്കാട്: പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ പട്ടിയെ കൊന്ന് കുടിവെള്ള...