പത്തനംതിട്ടയില്‍ ഇന്ന് 303 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഒക്ടോബര്‍ 25

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 303 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 41 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 252 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 17 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (പന്നിവിഴ, പറക്കോട്, അടൂര്‍) 5
2 പന്തളം (തോന്നല്ലൂര്‍, മങ്ങാരം) 4
3 പത്തനംതിട്ട (വെട്ടൂര്‍, താഴെവെട്ടിപ്രം, വെട്ടിപ്രം, നന്നുവക്കാട്, പത്തനംതിട്ട, കുലശേഖരപതി, കുമ്പഴ, കൊടുന്തറ) 27
4 തിരുവല്ല (മുത്തൂര്‍, വാരിക്കാട്, തിരുവല്ല) 5
5 ആനിക്കാട് 1
6 ആറന്മുള (ആറന്മുള) 4
7 അരുവാപുലം (കുളത്തുമണ്‍, കുമ്മണ്ണൂര്‍, അരുവാപുലം) 4
8 അയിരൂര്‍ (കാഞ്ഞീറ്റുകര, തടിയൂര്‍, വെളളിയറ) 10
9 ചെന്നീര്‍ക്കര (ചെന്നീര്‍ക്കര, പ്രക്കാനം) 5
10 ചെറുകോല്‍ 1
11 ചിറ്റാര്‍ (ചിറ്റാര്‍) 5
12 ഏറത്ത് 2
13 ഇലന്തൂര്‍ (ഇടപ്പരിയാരം, ഇലന്തൂര്‍) 4
14 ഏനാദിമംഗലം (ഏനാദിമംഗലം) 4
15 ഇരവിപേരൂര്‍ (ഇരവിപേരൂര്‍) 101
16 ഏഴംകുളം (അറുകാലിയ്ക്കല്‍, ചായലോട്, നെടുമണ്‍) 4
17 കടമ്പനാട് (കടമ്പനാട് നോര്‍ത്ത്, തുവയൂര്‍ സൗത്ത്, മണ്ണടി) 5
18 കടപ്ര 1
19 കലഞ്ഞൂര്‍ 1
20 കല്ലൂപ്പാറ 1
21 കൊടുമണ്‍ (അങ്ങാടിക്കല്‍ സൗത്ത്, കൊടുമണ്‍) 4
22 കോയിപ്രം (കോയിപ്രം, പുല്ലാട്, കുറുങ്ങര) 4
23 കോന്നി (കോന്നി, ചെങ്ങറ, മങ്ങാരം, അട്ടച്ചാക്കല്‍, വട്ടക്കാവ്) 7
24 കോഴഞ്ചേരി (കുഴിക്കാല, തെക്കേമല) 9
25 കുറ്റൂര്‍ (കുറ്റൂര്‍) 8
26 മലയാലപ്പുഴ (മലയാലപ്പുഴ, ചീങ്കത്തടം) 3
27 മല്ലപ്പളളി (മല്ലപ്പളളി വെസ്റ്റ്, മല്ലപ്പളളി) 7
28 മല്ലപ്പുഴശേരി 2
29 മെഴുവേലി 1
30 മൈലപ്ര 2
31 നാറാണംമൂഴി (നാറാണംമൂഴി) 4
32 നാരങ്ങാനം 2
33 ഓമല്ലൂര്‍ (ആറ്റരികം, ചീക്കനാല്‍, പൈവളളിഭാഗം, ഓമല്ലൂര്‍) 9
34 പളളിക്കല്‍ (പളളിക്കല്‍, തെങ്ങമം) 3
35 പ്രമാടം (പ്രമാടം, വെളളപ്പാറ, പൂങ്കാവ്, വീ-കോട്ടയം) 7
36 പുറമറ്റം 1
37 റാന്നി 2
38 റാന്നി-അങ്ങാടി 1
39 റാന്നി-പെരുനാട് (മാടമണ്‍, ചിറ്റാര്‍, പെരുനാട്, കൂനങ്കര) 5
40 സീതത്തോട് 1
41 തണ്ണിത്തോട് (തെക്കുതോട്, തണ്ണിത്തോട്) 4
42 തോട്ടപ്പുഴശേരി (കോളഭാഗം, മാരാമണ്‍) 5
43 തുമ്പമണ്‍ 1
44 വടശേരിക്കര (വടശേരിക്കര) 9
45 വളളിക്കോട് (വളളിക്കോട്, ഞക്കുനിലം, നരിയാപുരം) 6
46 വെച്ചൂച്ചിറ 2

ജില്ലയില്‍ ഇതുവരെ ആകെ 14148 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 10942 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 79 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ അഞ്ചു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് 180 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 11380 ആണ്.
പത്തനംതിട്ട ജില്ലക്കാരായ 2684 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2556 പേര്‍ ജില്ലയിലും 128 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 104
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 98
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 58
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 93
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 114
6 പെരുനാട് കാര്‍മല്‍ സിഎഫ്എല്‍ടിസി 75
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 39
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 43
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 71
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 53
11 മല്ലപ്പളളി സിഎഫ്എല്‍ടിസി 52
12 ഗില്‍ഗാല്‍ താല്‍ക്കാലിക സിഎഫ്എല്‍ടിസി 75
13 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1315
14 സ്വകാര്യ ആശുപത്രികളില്‍ 119
ആകെ 2309

ഇരവിപേരൂര്‍ പഞ്ചായത്തിലുളള ഗില്‍ഗാല്‍ പുനരധിവാസകേന്ദ്രത്തില്‍ ഇന്ന് 101 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ 14955 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2173 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3869 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 114 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 158 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 20997 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 94654, 0, 94654.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന 65233, 67, 65300.
3 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
4 ട്രൂനാറ്റ് പരിശോധന 2932, 0, 2932.
5 സി.ബി.നാറ്റ് പരിശോധന 138, 0, 138.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 163442, 67, 163509.
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 486 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 553 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 311 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.56 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.05 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 31 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 114 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1279 കോളുകള്‍ നടത്തുകയും 16 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോണിന് ഡി.സി.സി യില്‍ സ്വീകരണം നല്‍കി

0
പത്തനംതിട്ട : ചുമതല ഏറ്റെടുത്തതിന് ശേഷം ആദ്യമായി പത്തനംതിട്ട ഡി.സി.സി യില്‍...

പ്രവാസി ഫെഡറേഷന്‍ ജില്ലാ തല മെമ്പര്‍ഷിപ്പ് വിതരണം നടന്നു

0
പത്തനംതിട്ട : പ്രവാസികള്‍ ഇന്നനുഭവിക്കുന്ന അവഗണനകള്‍ക്കും ചൂഷണങ്ങള്‍ക്കും അറുതി വരുത്തുവാന്‍ പ്രവാസി...

വിഴിഞ്ഞം കരാർ ലംഘനത്തിൽ മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി പി രാജീവ്

0
കൊച്ചി: വിഴിഞ്ഞം കരാർ ലംഘനത്തിൽ മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി മുൻ...

മേപ്പാടി ഗവൺമെൻറ് പോളിടെക്നിക് കോളജിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു

0
വയനാട്: വയനാട് കള്ളാടി ദുരന്തത്തിന് പിന്നാലെ മേപ്പാടി ഗവൺമെൻറ് പോളിടെക്നിക് കോളജിൽ...