പത്തനംതിട്ടയില്‍ ഇന്ന് 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കോവിഡ് ബുളളറ്റിന്‍ – സെപ്തംബർ 14

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ്  : ജില്ലയില്‍ ഇന്ന് 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 119 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും 15 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ 
1) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ അങ്ങാടിക്കല്‍ സ്വദേശിനി (31).

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
2) റാന്നി സ്വദേശിനി (60). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
3) ചുമത്ര സ്വദേശിനി (29). തിരുവല്ല സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക.
4) പത്തനംതിട്ട സ്വദേശി (63). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
5) റാന്നി സ്വദേശിനി (65). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
6) കാട്ടൂര്‍പേട്ട സ്വദേശി (14). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
7) വെസ്റ്റ് ഓതറ സ്വദേശി (71). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
8) ഏനാത്ത് സ്വദേശി (46). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
9) പേഴുംപാറ സ്വദേശി (6). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
10) കോഴിമല സ്വദേശി (40). മുന്‍പ് രോഗബാധിതനയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
11) കോഴിമല സ്വദേശിനി (19). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
12) മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി (44). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
13) പറക്കോട് ബാങ്ക് ഉദ്യോഗസ്ഥ (40). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
14) തടിയൂര്‍ സ്വദേശി (36). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
15) ഇലവുംതിട്ട സ്വദേശി (54). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
16) അടൂര്‍, മേലൂട് സ്വദേശിനി (30). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

ജില്ലയില്‍ ഇതുവരെ ആകെ 4806 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 3162 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 31 പേര്‍ മരിച്ചു. കൂടാതെ കോവിഡ് ബാധിതരായ മൂന്നുപേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 119 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 3821 ആണ്. പത്തനംതിട്ട ജില്ലക്കാരായ 951 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 32 പേര്‍ ജില്ലയിലും 19 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 161 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 133 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒരാളും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിഇയില്‍ 81 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 88 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളേജ് സിഎഫ്എല്‍ടിസി യില്‍ 168 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി യില്‍ 72 പേരും, പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി യില്‍ 80 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസി യില്‍ 36 പേരും ഐസൊലേഷനില്‍ ഉണ്ട്.
ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ്-19 ബാധിതരായ 88 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 86 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 994 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 16 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 11,020 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1907 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2218 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 157 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 129 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 15145 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍

ക്രമ നമ്പര്‍, പരിശോധനയുടെ പേര് -ഇന്നലെ വരെ ശേഖരിച്ചത് – ഇന്ന് ശേഖരിച്ചത്- ആകെ
1, ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്)- 61762-945-62707
2, ട്രൂനാറ്റ് പരിശോധന-1870-24-1894
3, സി.ബി.നാറ്റ് പരിശോധന- 36-11-47
4, റാപ്പിഡ് ആന്റിജന്‍ പരിശോധന-24170-668-24838
5,  റാപ്പിഡ് ആന്റിബോഡി പരിശോധന-485-0-485
ആകെ ശേഖരിച്ച സാമ്പിളുകള്‍-88323- 1648-89971
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 495 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1878 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.65 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 5.07 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ആഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 28 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 73 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1348 കോളുകള്‍ നടത്തുകയും 11 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...

ഉദയനിധിയുടെ വിവാദ പരാമർശം ; ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ടിവികെ

0
ചെന്നൈ : നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ...