പത്തനംതിട്ടയില്‍ ഇന്ന് 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 14

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 129 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 35 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (കരുവാറ്റ, കണ്ണംകോട്, അടൂര്‍, പന്നിവിഴ) 14
2 പന്തളം (പന്തളം, കുടശനാട്) 5
3 പത്തനംതിട്ട 1
4 തിരുവല്ല (ചുമത്ര, പാലിയേക്കര, മഞ്ഞാടി) 6
5 ആറന്മുള (എരുമക്കാട്, ഇടയാറന്മുള) 2
6 അരുവാപുലം 1
7 ചിറ്റാര്‍ (കാരികയം, ചിറ്റാര്‍) 2
8 ഏറത്ത് (കിളിവയല്‍, വടക്കടത്തുകാവ്) 2
9 ഇലന്തൂര്‍ 1
10 ഏനാദിമംഗലം (മരുതിമൂട്, കുറുമ്പകര, ഇളമണ്ണൂര്‍, പൂതംങ്കര) 4
11 ഏഴംകുളം (കൈതപ്പറമ്പ്, പുതുമല, അറുകാലിയ്ക്കല്‍ വെസ്റ്റ്, ഏനാത്ത്, നെടുമണ്‍) 7
12 എഴുമറ്റൂര്‍ (എഴുമറ്റൂര്‍) 2
13 കടപ്ര (പരുമല) 2
14 കലഞ്ഞൂര്‍ (ഇടത്തറ, കലഞ്ഞൂര്‍) 3
15 കല്ലൂപ്പാറ 1
16 കൊടുമണ്‍ 1
17 കോയിപ്രം (കോയിപ്രം, കുറവന്‍കുഴി, കുന്നം) 5
18 കൊറ്റനാട് 1
19 കുളനട 1
20 കുറ്റൂര്‍ (കുറ്റൂര്‍) 2
21 മലയാലപ്പുഴ (താഴം) 5
22 മല്ലപ്പളളി 1
23 മെഴുവേലി 1
24 മൈലപ്ര (മൈലപ്ര) 2
25 നാരങ്ങാനം 1
26 ഓമല്ലൂര്‍ 1
27 പന്തളം-തെക്കേക്കര (തട്ട, പെരുമ്പുളിക്കല്‍, കീരുകുഴി) 4
28 പ്രമാടം (വകയാര്‍) 3
29 റാന്നി (റാന്നി) 2
30 റാന്നി പഴവങ്ങാടി (ചേത്തക്കല്‍, ചെല്ലകാട്, പഴവങ്ങാടി) 6
31 റാന്നി പെരുനാട് (സന്നിധാനം, നിലയ്ക്കല്‍) 38
32 വളളിക്കോട് (കുടമുക്ക്, വളളിക്കോട്) 5
33 വെച്ചൂച്ചിറ 1

ജില്ലയില്‍ ഇതുവരെ ആകെ 23587 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 19464 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) ഡിസംബര്‍ മൂന്നിന് രോഗബാധ സ്ഥിരീകരിച്ച ഏഴംകുളം സ്വദേശി (63)ഡിസംബര്‍ 14ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

2) എഴുമറ്റൂര്‍ സ്വദേശി (76) ഡിസംബര്‍ 13 ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. മരണശേഷം നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

3) ഓമല്ലൂര്‍ സ്വദേശിനി (90) ഡിസംബര്‍ 14ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 105 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 36 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 207 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 20829 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2617 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2420 പേര്‍ ജില്ലയിലും 197 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 161
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 46
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 107
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 124
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 202
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 37
7 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 100
8 നെടുമ്പ്രം സിഎഫ്എല്‍ടിസി 30
9 മല്ലപ്പളളി സിഎഫ്എല്‍ടിസി 47
10 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1378
11 സ്വകാര്യ ആശുപത്രികളില്‍ 108
ആകെ 2232

ജില്ലയില്‍ 3836 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2060 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3726 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 49 പേരും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 102 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 9622 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 128036, 1188, 129224.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 113937, 1903, 115840.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 7144, 361, 7505
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 4305, 51, 4356.
6 സി.ബി.നാറ്റ് പരിശോധന 320, 5, 325.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 254227, 3508, 257735.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1324 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4832 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2442 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.45 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.59 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 42 കോളുകളും  ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 88 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1268 കോളുകള്‍ നടത്തുകയും ആറു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറ്റകളുടെ ആദ്യ പരസ്യപ്രതിഷേധത്തിന് പിന്തുണയേറുന്നു

0
ന്യൂഡൽഹി : കോക്രോച്ച് ജനത പാർട്ടി ശനിയാഴ്ച സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിക്ക്...

ദേശീയ ഗൈനെക്കോളജി കോൺഫറൻസ് “ഫീറ്റോ ലൈഫ് 2026” അടൂരിൽ ജൂൺ ഏഴിന്

0
അടൂര്‍ : വന്ധ്യത, ഫീറ്റൽ മെഡിസിൻ, ജനിതകശാസ്ത്രം, ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണം...

എത്യോപ്യയിൽ നിന്ന് ഹൈദരാബാദിലെത്തിയ യാത്രക്കാരന് എബോള ലക്ഷണങ്ങൾ

0
ഹൈദരാബാദ് : രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എബോള വൈറസ് ബാധയെന്ന്...

കിഫ്ബി കേരളത്തിന് ‘ബാധ്യത’ ; 21,000 കോടിയുടെ കടക്കെണിയെന്ന് കെ.എം. ചന്ദ്രശേഖർ സമിതി

0
തിരുവനന്തപുരം : സംസ്ഥാന ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താൻ രൂപീകരിച്ച...