പത്തനംതിട്ടയില്‍ ഇന്ന് 432 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 17

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 432 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശത്ത് നിന്ന് വന്നവരും 32 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 390 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 56 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (പന്നിവിഴ, കൊന്നമണ്‍കര, മൂന്നാളം, ആനന്ദപ്പളളി, പറക്കോട്, അടൂര്‍) 17
2 പന്തളം (തോന്നല്ലൂര്‍, പൂഴിക്കാട്, കുരമ്പാല) 13
3 പത്തനംതിട്ട (കുമ്പഴ, മുണ്ടുകോട്ടയ്ക്കല്‍, പത്തനംതിട്ട, അഴൂര്‍) 13
4 തിരുവല്ല (കാട്ടൂര്‍ക്കര, മഞ്ഞാടി, തിരുമൂലപുരം, ചുമത്ര, മതില്‍ഭാഗം) 18
5 ആനിക്കാട് (ആനിക്കാട്, നൂറോമാവ്) 6
6 ആറന്മുള (ആറന്മുള) 2
7 അരുവാപുലം (അരുവാപുലം, കല്ലേലി, കൊക്കാത്തോട്, ഐരവണ്‍) 9
8 അയിരൂര്‍ (അയിരൂര്‍ വെളളിയറ, കാഞ്ഞീറ്റുകര, ഇടപ്പാവൂര്‍) 9
9 ചെറുകോല്‍ 1
10 ചിറ്റാര്‍ (ചിറ്റാര്‍) 4
11 ഏറത്ത് (വെളളകുളങ്ങര, കിളിവയല്‍, ചൂരക്കോട്, മണക്കാല, വടക്കടത്തുകാവ്) 25
12 ഇലന്തൂര്‍ (നെല്ലിക്കാല, ഇടപ്പരിയാരം, ഇലന്തൂര്‍) 6
13 ഏനാദിമംഗലം (ഇളമണ്ണൂര്‍, കുറുമ്പകര) 3
14 ഇരവിപേരൂര്‍ (ഇരവിപേരൂര്‍, ഓതറ, വളളംകുളം) 9
15 ഏഴംകുളം (നെടുമണ്‍, ഏനാത്ത്, കൈതപ്പറമ്പ്, വയല, ഏനാത്ത്) 12
16 എഴുമറ്റൂര്‍ (എഴുമറ്റൂര്‍) 3
17 കടമ്പനാട് (തുവയൂര്‍, തുവയൂര്‍ സൗത്ത്, നെല്ലിമുകള്‍, മണ്ണടി, കടമ്പനാട്) 27
18 കടപ്ര (പരുമല, വളഞ്ഞവട്ടം, കടപ്ര) 13
19 കലഞ്ഞൂര്‍ (പാടം, നെടുമണ്‍കാവ്, മുറിഞ്ഞകല്‍, കൂടല്‍) 9
20 കല്ലൂപ്പാറ (പരിയാരം, കല്ലൂപ്പാറ) 2
21 കവിയൂര്‍ (കവിയൂര്‍, കോട്ടൂര്‍, തോട്ടഭാഗം) 10
22 കൊടുമണ്‍ (അങ്ങാടിക്കല്‍, അങ്ങാടിക്കല്‍ നോര്‍ത്ത്, കൊടുമണ്‍) 7
23 കോയിപ്രം (വരയന്നൂര്‍, വെണ്ണികുളം, കുറവന്‍കുഴി, കുന്നത്തുകര, പൂവത്തൂര്‍, കുമ്പനാട്, പുല്ലാട്) 17
24 കോന്നി (മാരൂര്‍പാലം, കൊന്നപ്പാറ, അതുമ്പുംകുളം, മങ്ങാരം) 8
25 കൊറ്റനാട് (കൊറ്റനാട്) 7
26 കോട്ടാങ്ങല്‍ (പാടിമണ്‍, ചുങ്കപ്പാറ, വായ്പ്പൂര്‍, കോട്ടാങ്ങല്‍) 7
27 കോഴഞ്ചേരി (കോഴഞ്ചേരി, മേലുകര) 6
28 കുളനട (മാന്തുക, ഞെട്ടൂര്‍, കുളനട) 4
29 കുന്നന്താനം (ആഞ്ഞിലിത്താനം, കുന്നന്താനം) 3
30 കുറ്റൂര്‍ (വെണ്‍പാല, തെങ്ങേലി, വെസ്റ്റ് ഓതറ, കുറ്റൂര്‍) 19
31 മലയാലപ്പുഴ (ചെങ്ങറ, താഴം, വെട്ടൂര്‍) 5
32 മല്ലപ്പളളി (പരിയാരം, മല്ലപ്പളളി) 3
33 മെഴുവേലി (മെഴുവേലി, കാരിത്തോട്ട) 4
34 നാറാണംമൂഴി (നാറാണംമൂഴി, അടിച്ചിപ്പുഴ, കക്കുടുമണ്‍) 4
35 നിരണം (നിരണം) 5
36 ഓമല്ലൂര്‍ (ഓമല്ലൂര്‍, മണ്ണാറമല, മഞ്ഞിനിക്കര) 4
37 പളളിക്കല്‍ (മുണ്ടപ്പളളി, അമ്മകണ്ടകര, തെങ്ങമം, പളളിക്കല്‍) 11
38 പന്തളം-തെക്കേക്കര (കീരുകുഴി, പാറക്കര, പറന്തല്‍, ഇടമാലി, മന്നംനഗര്‍, പെരുമ്പുളിക്കല്‍) 21
39 പെരിങ്ങര 1
40 പ്രമാടം (വി-കോട്ടയം, തെങ്ങുംകാവ്, ളാക്കൂര്‍, ഇളകൊളളൂര്‍) 4
41 റാന്നി (റാന്നി) 3
42 റാന്നി പഴവങ്ങാടി (ചെല്ലക്കാട്, ഐത്തല, കാരികുളം, പഴവങ്ങാടി) 15
43 റാന്നി അങ്ങാടി (ഉന്നക്കാവ്, ഈട്ടിച്ചുവട്, പുല്ലൂപ്രം, വലിയകാവ്) 9
44 റാന്നി പെരുനാട് (പെരുനാട്, പമ്പ, നിലയ്ക്കല്‍) 14
45 സീതത്തോട് (കൊച്ചുകോയിക്കല്‍, സീതത്തോട്) 7
46 തണ്ണിത്തോട് (എലിമുളളുംപ്ലാക്കല്‍, തണ്ണിത്തോട്) 4
47 തോട്ടപ്പുഴശേരി (ചിറയിറമ്പ്, കുറിയന്നൂര്‍) 2
48 തുമ്പമണ്‍ (തുമ്പമണ്‍) 4
49 വടശേരിക്കര (തലച്ചിറ, ചെറുകുളഞ്ഞി, പേഴുംപാറ) 6
50 വളളിക്കോട് (വി-കോട്ടയം, കൈപ്പട്ടൂര്‍) 4
51 വെച്ചൂച്ചിറ (ചാത്തന്‍തറ, കുടമുരുട്ടി, വെച്ചൂച്ചിറ) 13

ജില്ലയില്‍ ഇതുവരെ ആകെ 24869 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 20643 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) നവംബര്‍ 27ന് രോഗബാധ സ്ഥിരീകരിച്ച തിരുവല്ല സ്വദേശി (50) ഡിസംബര്‍ 16ന് എറണാകുളത്തുളള സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

2) ഡിസംബര്‍ ഒന്നിന് രോഗബാധ സ്ഥിരീകരിച്ച അരുവാപുലം സ്വദേശി (86)ഡിസംബര്‍ 16ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

3) ഏഴംകുളം സ്വദേശി (60) ഡിസംബര്‍ 16ന് സ്വവസതിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. മരണശേഷം നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

4) അടൂര്‍ സ്വദേശി (75) ഡിസംബര്‍ 16ന് സ്വവസതിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. മരണശേഷം നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 194 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 21441 ആണ്. പത്തനംതിട്ട ജില്ലക്കാരായ 3273 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 3043 പേര്‍ ജില്ലയിലും  230 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം

1 ജില്ലാ ആശുപത്രി കോഴഞ്ചേരി 145
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 33
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 148
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 161
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 205
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 37
7 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 117
8 നെടുമ്പ്രം സിഎഫ്എല്‍ടിസി 22
9 മല്ലപ്പളളി സിഎഫ്എല്‍ടിസി 35
10 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1684
11 സ്വകാര്യ ആശുപത്രികളില്‍ 105
ആകെ 2692

ജില്ലയില്‍ 4059 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2163 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3547 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 305 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 37 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 9769 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 131017, 919, 131936.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 118728, 1403, 120131.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 7830, 191, 8021.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 4422, 18, 4440.
6 സി.ബി.നാറ്റ് പരിശോധന 330, 0, 330.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 262812, 2531, 265343.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 2160 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4691 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2124 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.42 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.75 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 39 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 121 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1250 കോളുകള്‍ നടത്തുകയും  ഒന്‍പതു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ട് വിവാദം : പോസ്റ്റ്‌ സാമൂഹിക മാധ്യമത്തിൽ നിന്നും നീക്കാതെ സിപിഎം...

0
കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് വിവാദമായിട്ടും പോസ്റ്റ്‌ സാമൂഹിക മാധ്യമത്തിൽ നിന്നും...

ഇടുക്കിയിൽ അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു ; ആളപായമില്ല

0
ഇടുക്കി : ഇടുക്കി പാമ്പനാറിൽ ബഹുനില കെട്ടിടം ഇടിഞ്ഞുവീണു. നിർമാണത്തിൽ ഇരുന്ന...

അതിനിർണായക അവകാശവാദവുമായി ഇറാൻ ; കുവൈറ്റിനെ ആക്രമിച്ചതിൽ ഒരു പങ്കുമില്ല

0
ടെഹ്റാൻ: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പാസഞ്ചർ ടെർമിനലിന് ഭാഗികമായി നാശനഷ്ടം വരുത്തിയ...

കേരളത്തിൽ കാലവർഷം ഇന്ന് എത്തിയേക്കും ; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: തെക്കു പടുഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം....