പത്തനംതിട്ട ജില്ലയില്‍ ഇന്ന് 112 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – ഡിസംബര്‍ 21

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 112 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  ജില്ലയില്‍ ഇന്ന് 257 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ വിദേശത്ത് നിന്ന് വന്നവരും 8 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 101 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 25 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (അടൂര്‍, പറക്കോട്, കരുവാറ്റ) 4
2 പന്തളം (കടയ്ക്കാട് നോര്‍ത്ത് കുരമ്പാല, മങ്ങാരം, കുടശ്ശനാട്) 8
3 പത്തനംതിട്ട 1
4 തിരുവല്ല (കല്ലൂങ്കല്‍, പാലിയേക്കര, കാവുഭാഗം) 8
5 ആനിക്കാട് 1
6 ആറന്മുള 1
7 അയിരൂര്‍ (കാഞ്ഞീറ്റുകര, വെളളിയറ, അയിരൂര്‍, തടിയൂര്‍, ഇടപ്പാവൂര്‍) 7
8 ചെന്നീര്‍ക്കര 1
9 ഏറത്ത് (ചൂരക്കോട്, മണക്കാല, വെളളകുളങ്ങര, ഏറത്ത് വടക്ക്) 5
10 ഏനാദിമംഗലം (മാരൂര്‍) 2
11 ഇരവിപേരൂര്‍ (തോട്ടപ്പുഴ, ഇരവിപേരൂര്‍) 6
12 ഏഴംകുളം (പുതുമല, പാലമുക്ക്, ഏഴംകുളം) 4
13 എഴുമറ്റൂര്‍ 1
14 കടമ്പനാട് (കടമ്പനാട് നോര്‍ത്ത്, മണ്ണടി) 3
15 കലഞ്ഞൂര്‍ (കലഞ്ഞൂര്‍, കൂടല്‍) 4
16 കവിയൂര്‍ (കവിയൂര്‍) 4
17 കൊടുമണ്‍ (ഐക്കാട്, കൊടുമണ്‍) 4
18 കോയിപ്രം 1
19 കോന്നി 1
20 കുളനട (പനങ്ങാട്, കൈപ്പുഴ നോര്‍ത്ത്) 2
21 കുറ്റൂര്‍ (വെസ്റ്റ് ഓതറ, കുറ്റൂര്‍) 3
22 മലയാലപ്പുഴ 1
23 മല്ലപ്പളളി 1
24 മല്ലപ്പുഴശ്ശേരി (മല്ലപ്പുഴശ്ശേരി) 2
25 നാറാണംമൂഴി (കുടമുരുട്ടി, നാറാണംമൂഴി) 2
26 നെടുമ്പ്രം 1
27 ഓമല്ലൂര്‍ (ഓമല്ലൂര്‍, വാഴമുട്ടം) 3
28 പളളിക്കല്‍ (അമ്മകണ്ടകര, തെങ്ങമം) 2
29 പെരിങ്ങര (പെരിങ്ങര, മേപ്രാല്‍) 5
30 പ്രമാടം (ഇളകൊളളൂര്‍, തെങ്ങുംകാവ്) 3
31 റാന്നി (ഈട്ടിച്ചുവട്, മന്ദിരം, ചെല്ലക്കാട്) 5
32 റാന്നി പഴവങ്ങാടി (ഐത്തല, പഴവങ്ങാടി) 3
33 റാന്നി പെരുനാട് (മണക്കയം, ശബരിമല) 3
34 സീതത്തോട് 1
35 തണ്ണിത്തോട് 1
36 വടശ്ശേരിക്കര (വടശ്ശേരിക്കര) 2
37 വളളിക്കോട് 1
38 വെച്ചൂച്ചിറ (ചാത്തന്‍തറ, വെച്ചൂച്ചിറ, മുക്കൂട്ടുതറ) 5

ജില്ലയില്‍ ഇതുവരെ ആകെ 26,100 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 21798 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ 3 പേരൂടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 13.12.2020ല്‍ രോഗബാധ സ്ഥിരീകരിച്ച കുളനട സ്വദേശി (83) 20.12.2020ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞു.

2) 15.12.2020ല്‍ രോഗബാധ സ്ഥിരീകരിച്ച മല്ലപ്പളളി സ്വദേശി (65) 21.12.2020ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞു.

3) 19.12.2020ല്‍ രോഗബാധ സ്ഥിരീകരിച്ച വെച്ചൂച്ചിറ സ്വദേശി (69) 19.12.2020ന് എറണാകുളം സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 257 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 22315 ആണ്. പത്തനംതിട്ട ജില്ലക്കാരായ 3626 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 3383 പേര്‍ ജില്ലയിലും  243 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.

1 ജില്ലാ ആശുപത്രി കോഴഞ്ചേരി 201
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 35
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 147
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 178
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 203
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 46
7 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 40
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 119
9 നെടുമ്പ്രം സിഎഫ്എല്‍ടിസി 4
10 മല്ലപ്പളളി സിഎഫ്എല്‍ടിസി 8
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 2259
12 സ്വകാര്യ ആശുപത്രികളില്‍ 112
ആകെ 3352

ജില്ലയില്‍ 5248 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3590 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3677 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 268 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 104 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 12515 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമ നമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 134020 1200 135220
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (ന്യു) 123839 2095 125934
3 റാപ്പിഡ് ആന്റിജന്‍ (റിപീറ്റ്) 8635 449 9084
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485 0 485
5 ട്രൂനാറ്റ് പരിശോധന 4487 31 4518
6 സി.ബി.നാറ്റ് പരിശോധന 340 2 342
ആകെ ശേഖരിച്ച സാമ്പിളുകള്‍ 271806 3777 275583

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1705 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5482 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.2776 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.15 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.88 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 27 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 79 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1295 കോളുകള്‍ നടത്തുകയും 8 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 മണിക്ക് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതൽ പ്രൊഫഷണലാകും; ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് വരെ പൊതുജനങ്ങൾക്ക്...

0
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും പ്രൊഫഷണലുമായ രീതിയിലേക്ക്...

വ്യാപകമായ മഴക്ക് സാധ്യത ; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് അടക്കം 14 ജില്ലകളിലും...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ...

ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായി ; രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ

0
ഡെറാഡൂണ്‍: ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായിട്ട് ആറ് ദിവസം. ഉത്തരാഖണ്ഡിലെ...

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ...