പത്തനംതിട്ടയില്‍ ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കോവിഡ് ബുളളറ്റിന്‍ – നവംബര്‍ 16

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 154 പേര്‍ രോഗമുക്തരായി.  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 5 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 32 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 11 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (അടൂര്‍) 1
2 പത്തനംതിട്ട (കുമ്പഴ, വലഞ്ചുഴി, കുറിയന്നൂര്‍) 5
3 തിരുവല്ല (മുത്തൂര്‍) 5
4 ആനിക്കാട് (ആനിക്കാട്) 1
5 അയിരൂര്‍ (വെളളിയറ) 1
6 ചെറുകോല്‍ (ചെറുകോല്‍) 1
7 ഏറത്ത് (വടക്കടത്തുകാവ്) 2
8 ഇരവിപേരൂര്‍ (വളളംകുളം) 1
9 കടമ്പനാട് (മണ്ണടി) 1
10 കോയിപ്രം (കോയിപ്രം) 1
11 കോഴഞ്ചേരി (കോഴഞ്ചേരി) 1
12 കുന്നന്താനം (പാലയ്ക്കാതകിടി) 2
13 കുറ്റൂര്‍ (വെസ്റ്റ് ഓതറ) 1
14 മലയാലപ്പുഴ (താഴം) 1
15 നാറാണംമൂഴി (തോമ്പിക്കണ്ടം, കുടമുരുട്ടി) 2
16 ഓമല്ലൂര്‍ (ഓമല്ലൂര്‍) 2
17 പളളിക്കല്‍ (ഇലംപളളില്‍, പതിനാലാം മൈല്‍, മണക്കാല) 3
18 പ്രമാടം (വി-കോട്ടയം) 1
19 പുറമറ്റം (വെണ്ണിക്കുളം) 4
20 റാന്നി-പഴവങ്ങാടി (റാന്നി-പഴവങ്ങാടി) 1
21 റാന്നി-അങ്ങാടി (പുല്ലുപ്രം) 1
22 റാന്നി-പെരുനാട് (റാന്നി-പെരുനാട്, കൂനംകര) 2

ജില്ലയില്‍ ഇതുവരെ ആകെ 17704 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 14095 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ 2 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 11.11.2020ല്‍ രോഗബാധ സ്ഥിരീകരിച്ച വടശ്ശേരിക്കര സ്വദേശി (78) 14.11.2020ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു.

2) അടൂര്‍ സ്വദേശി (71) 14.11.2020ന് ആശുപത്രിയിലേയ്ക്കുളള യാത്രമദ്ധ്യേ മരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 104 പേര്‍ മരിച്ചു. കൂടാതെ കോവിഡ് ബാധിതരായ 9 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു. ജില്ലയില്‍ ഇന്ന് 154 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 15848 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1743 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1578 പേര്‍ ജില്ലയിലും 165 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 48
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 127
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 46
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 71
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 105
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 51
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 48
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 0
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 27
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 30
11 മല്ലപ്പളളി സിഎഫ്എല്‍ടിസി 49
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 891
13 സ്വകാര്യ ആശുപത്രികളില്‍ 129
ആകെ 1622

ജില്ലയില്‍ 2839 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2254 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4126 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 163 പേരും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 135 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 9219 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമ നമ്പര്‍ , പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ
1, ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്), 108800, 1071, 109871
2, റാപ്പിഡ് ആന്റിജന്‍ പരിശോധന (ന്യു), 83395, 1112, 84517
3, റാപ്പിഡ് ആന്റിജന്‍ (റിപീറ്റ്), 2157, 252, 2409
4, റാപ്പിഡ് ആന്റിബോഡി പരിശോധന, 485, 0, 485
5, ട്രൂനാറ്റ് പരിശോധന, 3611 , 51, 3662
6, സി.ബി.നാറ്റ് പരിശോധന, 218, 1, 219
ആകെ ശേഖരിച്ച സാമ്പിളുകള്‍, 198666, 2497, 201163

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 765 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3262 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1928 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.59 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.22 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 26 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 71 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1173 കോളുകള്‍ നടത്തുകയും 14 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാലടിയില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് മോഷണശ്രമത്തിനിടെ പിടിയില്‍

0
കൊച്ചി : കാലടി മാണിക്യമംഗലത്ത് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് മോഷണശ്രമത്തിനിടെ പിടിയില്‍....

കോഴിക്കോട് നിന്ന് കാണാതായ എംബിബിഎസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി

0
കോഴിക്കോട് : കോഴിക്കോട് നിന്ന് കാണാതായ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. മുംബൈ...

റബർ തോട്ടത്തിൽ മരിച്ച ജിജോയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ദുരൂഹത

0
കൊച്ചി : പട്ടിമറ്റം ചെങ്ങരയിലെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ...

പാർട്ടി വെറുതെ പിബി ചേരാനും കമ്മിറ്റി ചേരാനും ഉള്ളതല്ലെന്ന് എംവി ഗോവിന്ദൻ

0
തൃശൂര്‍ : മൂന്നാം ടേം ഭരണം പാർട്ടി പ്രതീക്ഷിച്ചിരുന്നെന്ന് സിപിഎം സംസ്ഥാന...