മൂന്നാം തരംഗം രൂക്ഷമായതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മൂന്നാം തരംഗം രൂക്ഷമായതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇന്നലെ 1,94,720 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു.60,405 പേരാണ് രോഗമുക്തി നേടിയത്. 442 പേര്‍ വൈറസ് ബാധ മൂലം മരിച്ചു.നിലവില്‍ രാജ്യത്തെ ആക്ടിവ് കേസുകള്‍ 9.55.319 ആണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.05 ശതമാനം.കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 4868 ആയി.തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി മുപ്പതിനായിരത്തോളം കേസുകള്‍. തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി ഇന്നലെ മുപ്പതിനായിരത്തോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

കര്‍ണാടകയില്‍ 14,473 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5 പേര്‍ മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 73,260 ആയി. ടിപിആര്‍ 10.30 ആയി ഉയര്‍ന്നു. തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 15,379 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ചെന്നൈയിലാണ് കൂടുതല്‍ രോഗികള്‍ പതിനെട്ടിന് മേലെയാണ് ടിപിആര്‍. മഹാരാഷ്ട്രയില്‍ മുംബൈയില്‍ മാത്രം ഇന്നലെ 11,647 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് പേര്‍ മരിച്ചു. നഗരത്തില്‍ മാത്രം ചികിത്സയിലുള്ളവര്‍ ഒരുലക്ഷം കടന്നു. ബംഗാളില്‍ 21,098 പേര്‍ക്കാണ് വൈറസ് ബാധ. ടിപിആര്‍ 32.35. 19 പേര്‍ മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം ഒരുലക്ഷത്തിന് മുകളിലായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർഗോഡ് എംഡിഎംഎ കേസ് ; 2 മാസത്തിനിടെ റിയയുടെ അക്കൗണ്ടിൽ നടന്നത് 49...

0
കാസർഗോഡ് : കാലിക്കടവിൽ കോൺഗ്രസ് പ്രവർത്തകൻ ഉൾപ്പെട്ട എംഡിഎംഎ കേസിൽ നിർണ്ണായകമായ...

പിഡബ്ല്യുഡി ക്യാന്റീനിൽ കയറി അടുക്കള സാധനങ്ങൾ മാത്രം മോഷ്‌ടിച്ച് കള്ളൻ

0
തിരുവനന്തപുരം: തിരുവനന്തപുരം പിഎംജിയിലെ പിഡബ്ല്യുഡി ക്യാന്റീനിൽ കയറി അടുക്കള സാധനങ്ങൾ...

സ്വാതന്ത്ര ദിനത്തില്‍ അംഗനവാടികളിൽ സൗജന്യ യൂണിഫോം നൽകി പത്തനംതിട്ട നഗരസഭ കൗൺസിലർ അഡ്വ.ഗീത സുരേഷ്

0
പത്തനംതിട്ട : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അംഗനവാടികളിൽ സൗജന്യ യൂണിഫോം നൽകി പത്തനംതിട്ട...

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...