പോലീസില്‍ കുഴപ്പക്കാരുണ്ട് – അത് സേനയെ മൊത്തത്തില്‍ പറയാന്‍ പറ്റില്ല ; തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പോലീസില്‍ കുഴപ്പക്കാരുണ്ട്, തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി. എന്നാല്‍ അത് സേനയെ മൊത്തത്തില്‍ പറയാന്‍ പറ്റില്ല. പോലീസിലെ ചുരുക്കം ചിലര്‍ക്ക് തെറ്റായ സമീപനമാണ് പൊതുജനങ്ങളോടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തില്‍ തെറ്റായ പ്രവണതയുള്ളവര്‍ ചുരുക്കം ചിലര്‍ മാത്രമാണെന്നും അതിന്റെ പേരില്‍ സംസ്ഥാനത്തെ മുഴുവന്‍ പോലീസിനേയും കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പോലീസിന് പോരായ്മകളും പ്രശ്‌നങ്ങളും ഉണ്ട്. അവരെ കുറ്റവിമുക്തമാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ യുഎപിഎ ചുമത്താനുള്ള കുറ്റം അലനും താഹയും ചെയ്തോ എന്ന സിപിഎം പ്രതിനിധികളുടെ ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി.

യുവജന രംഗത്തും എസ്‌എഫ്‌ഐയിലുള്ളവരും എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കണം. വഴിതെറ്റിയവരെ തിരിച്ച്‌ കൊണ്ട് വരാന്‍ ശ്രമിക്കണം. അകാരണമായി ആരെയും ജയിലടയ്ക്കണമെന്നില്ലെന്നും പന്തീരങ്കാവ് യുഎപിഎ കേസ് ഉദ്ധരിച്ച്‌ മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ന്യായമായ കാര്യങ്ങള്‍ക്ക് പോലും പോലീസിന്റെ ഭാഗത്ത് നിന്നും നീതി ലഭിക്കുന്നില്ലെന്നും ഒട്ടുമിക്ക പോലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളോട് മോശമായാണ് പെരുമാറുന്നതെന്നും സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ സമ്മേളന പ്രതിനിധികള്‍ വിമര്‍ശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തട്ടിപ്പുകാർ ഇനി കുടുക്കാൻ പുതിയ എ.ഐ. ഫീച്ചർ ; ‘സ്കാം ഡിറ്റക്ഷൻ’ അവതരിപ്പിച്ച് വാട്സാപ്പ്

0
വർധിച്ചുവരുന്ന തട്ടിപ്പുകളെ ചെറുക്കാൻ വാട്‌സാപ്പിന് ഇനി നിർമിതബുദ്ധി(എ.ഐ.)യുടെ സഹായം. സംശയാസ്പദമായ സന്ദേശങ്ങൾ...

പറവൂരിൽ സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

0
പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഇസ്തിരി പെട്ടിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം...

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...