തുടര്‍ച്ചയായ രണ്ടാം ദിവസവും കൊവിഡ് രോഗികള്‍ ഒരുലക്ഷത്തില്‍ താഴെ ; മരണം 2,219

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 92,596 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 2,90,89,069 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് 4.67 ശതമാനമായി കുറഞ്ഞു. പത്തു ശതമാനത്തിനു താഴെ പോസിറ്റിവിറ്റി നിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത് തുടര്‍ച്ചയായി 16ാം ദിവസമാണ്. ഇപ്പോഴും കൊവിഡ് വ്യാപനം തീവ്രമായി ബാധിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്. തെക്കന്‍ സംസ്ഥാനങ്ങളായ കര്‍ണാടക, കേരളം, തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളാണ് അടുത്ത സ്ഥാനങ്ങളില്‍. കൊവിഡ് വാക്‌സിന്‍ ക്ഷാമം മൂലം മിക്ക സംസ്ഥാനങ്ങളും വാക്‌സിന്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. 44 കോടി ഡോസ് വാക്‌സിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെങ്കിലും ആഗസ്‌റ്റോടെ മാത്രമേ അത് ലഭിക്കൂ.

സ്വകാര്യ ആശുപത്രികളില്‍ നിന്ന് 780 രൂപക്കാണ് കൊവിഷീല്‍ഡ് വാക്‌സിന്‍ ഒരു ഡോസ് ലഭിക്കുക. സ്പുട്‌നിക്കിന് 1145 രൂപയും വിലവരും.കൊവാക്‌സിന്‍ 1410 രൂപക്ക് ലഭിക്കും. ഇതിനു പുറമെ 150 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം. മൂന്നാം തരംഗം കുട്ടികളെയാണ് ബാധിക്കുകയെന്നതുമായി ബന്ധപ്പെട്ട ഡാറ്റകളില്ലെന്ന് എയിംസ് മേധാവി ഡോ. രന്‍ദീപ് ഗുലേരിയ പറഞ്ഞു. രാജ്യത്ത് ബി 1.1.28.2 എന്ന പുതിയൊരു വകഭേദം കൂടി കണ്ടെത്തിയിട്ടുണ്ട്. ബ്രസീലില്‍ നിന്ന് വന്ന ഒരാളിലാണ് ഇത് തിരിച്ചറിഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...