ഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 54,069 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതര്‍ 3,00,82,778 ആയി. നിലവില്‍ ചികിത്സയിലുള്ളത് 6,27,057 പേരാണ്. ഒറ്റ ദിവസത്തിനിടെ 68,885 പേര്‍ രോഗമുക്തി നേടി.
അതേസമയം കേന്ദ്രം ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 1,321 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊവിഡ് ബാധയില്‍ മരിച്ചവര്‍ 3,91,981 ആയി. അതിനിടെ സംസ്ഥാനത്ത് ഇന്ന് മുതല്‍ അണ്‍ലോക്ക് പ്രക്രിയ ആരംഭിക്കും.