രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45,892 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45,892 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,07,09,557 ആയി. 4,05,028 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചത്.

നിലവില്‍ 4,60,704 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി കൊവിഡ് ബാധിച്ച്‌ ചികില്‍സയിലുള്ളത്. ആകെ രോഗബാധിതരുടെ 1.5 ശതമാനമാണ് സജീവ രോഗികളുടെ എണ്ണം. ഇതുവരെ രാജ്യത്ത് 2,98,43,825 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായവര്‍ 44,291.

കഴിഞ്ഞ ദിവസം രാജ്യത്ത് 19,07,216 പരിശോധനകള്‍ നടത്തി. രാജ്യത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.37 ശതമാനമായി കുറഞ്ഞു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.42 ശതമാനമായി തുടരുന്നു. രാജ്യത്തെ പരിശോധനകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. ഇതുവരെ 42.52 കോടി പരിശോധനകളാണ് നടത്തിയത്. ഇതുവരെ 36,48,47,549 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ബുധനാഴ്ച മാത്രം 33,81,671 പേര്‍ക്ക് വാക്‌സിന്‍ നല്‍കി.

രാജ്യത്തെ രണ്ടാം തരംഗം മലയിറങ്ങുന്നതായാണ് കാണുന്നത്. മൂന്നാം തരംഗം ആഗസ്‌തോടുകൂടി ഉണ്ടായേക്കുമെന്നാണ് കണക്കാക്കുന്നത്. സപ്തംബറില്‍ മൂര്‍ധന്യത്തിലെത്താനും സാധ്യതയുണ്ടെന്ന് എസ്ബിഐ റിസര്‍ച്ച്‌ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...