ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് മരണമാണ് റിപോർട്ട് ചെയ്തത്. ഇതോടെ ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണം 4,866 ആയി ഉയർന്നു. കേരളത്തിലും കോവിഡ് കേസുകളിൽ വർധനവുണ്ട്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 114 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.അതേസമയം, മഹാരാഷ്ട്രയിൽ മൂന്ന് മരണവും, ഡൽഹിയിലും കർണാടകയിലും രണ്ട് വീതം മരണവും റിപോർട്ട് ചെയ്തു.രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് നിർദേശങ്ങൾ നൽകിയിരിക്കുകയാണ് കേന്ദ്രം. ഓക്സിജൻ, ബെഡുകൾ, വെന്റിലേറ്ററുകൾ, അവശ്യ മരുന്നുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. രോഗ ലക്ഷണങ്ങൾ ഉള്ളവർ തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാണമെന്നും കേന്ദ്രം നിർദേശിച്ചു. നിലവിൽ 4000ൽ അധികം കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. കേരളത്തിലാണ് ഏറ്റവും അധികം കോവിഡ് രോഗികൾ ഉള്ളത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033






























