Wednesday, May 7, 2025 3:54 am

കൊവിഡ് ജാഗ്രതയില്‍ കൊല്ലം : സമ്പര്‍ക്കം വഴിയുള്ള രോഗപകർച്ചയില്‍ ആശങ്ക

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടിയതോടെ കൊല്ലം ജില്ലയിൽ ആശങ്ക. വിദേശത്ത് നിന്നും വന്നവരാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചതിൽ കൂടുതലെങ്കിലും സമ്പര്‍ക്കം വഴിയുള്ള രോഗപകർച്ച ആശങ്ക കൂട്ടുകയാണ്. ജില്ലയില്‍ ആരോഗ്യപ്രവർത്തകര്‍ക്ക് ഉൾപ്പെടെ നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ ദിവസം മാത്രം ജില്ലയില്‍ 19 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് ഇവരെല്ലാം വിദേശത്ത് നിന്നും എത്തിയവര്‍ ആയിരുന്നു. ഇതോടെ കൂടി ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 83 ആയി. അതേസമയം ജില്ലയില്‍ 26 പേര്‍ രോഗമുക്തി നേടി. സെന്‍റിനല്‍ സര്‍വൈലന്‍സിലൂടെ ഒരു ആശാ പ്രവർത്തകക്ക് ആദ്യം രോഗം സ്ഥിരീകരിച്ചത് കൊല്ലത്ത് ആയിരുന്നു. ഇതിന് ശേഷവും പല ആരോഗ്യപ്രവർത്തകര്‍ക്കും രോഗം പിടിപെട്ടു. കൊല്ലത്ത് വിവിധ മേഖലകള്‍ കണ്ടെയിന്‍മെന്റ് സോണുകളായി മാറി. പലസ്ഥലങ്ങളും ഹോട്ട്സ്പോട്ടുകളുമായി മാറി. നീണ്ടകരയും ശക്തികുളങ്ങരയും പൂർണമായും അടച്ചിട്ടു.

വരും ദിവസങ്ങളില്‍ കൂടുതല്‍ പേരിലേക്ക് രോഗവ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. വിദേശത്ത് നിന്നും വരുന്നവരിലും ഇതര  സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരിലുമാണ് കൂടുതല്‍ രോഗബാധ കാണുന്നത്. പലരിലും നാട്ടിലെത്തി ദിവസങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. പലപ്പോഴും രോഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തുമ്പോഴാണ് തിരിച്ചറിയുന്നത്. ഇത് ചികിത്സക്ക് വലിയ തിരിച്ചടി ആകുന്നുണ്ട്. ഗുരതരാവസ്ഥയില്‍ എത്തുന്നവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ് മാറ്റുന്നത്. 81 വയസ് പ്രായമുള്ള ആള്‍ ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടരുകയാണ്. ഗുരുതരാവസ്ഥയില്‍ തുടരുന്ന ഇവര്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തിലാണ് കഴിയുന്നത്.

കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച സേവിയറിന്‍റെ ബന്ധുക്കളുടെ പരിശോധനാഫലം ഇനിയും വന്നിട്ടില്ല. സമ്പർക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണം കൂടിയാല്‍ ആ സ്ഥലങ്ങള്‍ അടച്ച് ഹോട്ട്സ്പോട്ടുകളായി മാറ്റാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം തീവ്രബാധിത മേഖലയായ തമിഴ്‌നാട്ടില്‍ നിന്നും പാസ്സുമായി വരുന്നവരെ മാത്രമേ അതിർത്തി കടത്തിവിടുന്നുള്ളു. ജില്ലയുടെ അതിർത്തി പ്രദേശങ്ങളില്‍ ജാഗ്രതയും ശക്തമാക്കിയിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0
ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1.പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍...

ഒരു മാസത്തെ ബേസിക്ക് പ്രൊവിഷ്യന്‍സി കോഴ്സ് ഇന്‍ ഇംഗ്ലീഷിലേക്ക് അഡ്മിഷന്‍ എടുക്കാം

0
കുന്നന്താനം അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എസ്എസ്എല്‍സി കഴിഞ്ഞവര്‍ക്കായി ഒരു മാസത്തെ...

കോട്ടയം കറുകച്ചാലിൽ കാർ ഇടിച്ച് യുവതി മരിച്ചത് കൊലപാതകമെന്ന് സംശയം

0
കോട്ടയം: കോട്ടയം കറുകച്ചാലിൽ കാർ ഇടിച്ച് യുവതി മരിച്ചത് കൊലപാതകമെന്ന് സംശയം....

വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ ഹാളിലെ കസേരകൾ തട്ടിത്തെറിപ്പിച്ചത് ചോദ്യം ചെയ്തതിനുള്ള വൈരാഗ്യത്തിൽ ആക്രമണം നടത്തിയ...

0
തൃശൂർ: വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ ഹാളിലെ കസേരകൾ തട്ടിത്തെറിപ്പിച്ചത് ചോദ്യം ചെയ്തതിനുള്ള...