പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശങ്ങളിലൂടെ ജനങ്ങള്‍ ഒറ്റക്ക് സഞ്ചരിക്കരുതെന്ന് വനംവകുപ്പ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ചെമ്പനോടയില്‍  ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന പുലിയെ പിടികൂടാന്‍ വനംവകുപ്പ് കൂടും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു, പുലിയെ പിടികൂടുംവരെ നാട്ടുകാര്‍ ഒറ്റക്ക് പുറത്തിറങ്ങരുതെന്നാണ് വനപാലകര്‍ നല്‍കിയ നിര്‍ദേശം. ചെമ്പനോടയില്‍ ഒരാഴ്ച്ചയായി പുലിയുടെ സാന്നിധ്യമുണ്ട്.

കൂടാതെ രാത്രിയില്‍ വീടുകളിലെത്തി വളര്‍ത്തു മൃഗങ്ങളെ കൊല്ലുന്നു, ഒരാഴ്ച്ചക്കിടെ അഞ്ച് ആടുകളെയാണ് കൊന്നത്, ഇതോടെ വനംവകുപ്പെത്തി കാല്‍പാടുകള്‍ പരിശോധിച്ച്‌ പുലിയെന്നുറപ്പിച്ചു. പിടികൂടാന്‍ കൂടും വിവിധയിടങ്ങളില്‍ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു. ആടിനെ കടിച്ചുകൊന്ന കൃഷിയിടത്തിലാണ് കൂടുവെച്ചിരിക്കുന്നത്.

പുലിയെ രണ്ട് ദിവസത്തിനുള്ളില്‍ പിടികൂടാനാകുമെന്നാണ് വനപാലകര്‍ പ്രതീക്ഷിക്കുന്നത്. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശങ്ങളിലൂടെ ജനങ്ങള്‍ ഒറ്റക്ക് സഞ്ചരിക്കരുതെന്നാണ് വനംവകുപ്പ് നിര്‍ദ്ദേശം നല്‍കിയത്, വനാതിര്‍ത്തിയില്‍ മൃഗങ്ങളെ മേയാന്‍ വിടുന്നതും ഒഴിവാക്കണം. അതേസമയം മയക്കുവെടിവെച്ച്‌ പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. കൂട്ടില്‍ കുടുങ്ങിയില്ലെങ്കില്‍ മയക്കുവെടിയുടെ കാര്യം പരിഗണിക്കുമെന്ന് വനംവകുപ്പ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...