ന്യൂഡല്‍ഹി : രാജ്യത്ത് 44,658 പുതിയ കൊവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തത്. മരണം 496. പ്രതിദിന കൊവിഡ് കണക്കില്‍ മൂന്നില്‍ രണ്ടും മരണസംഖ്യയില്‍ മൂന്നിലൊന്നും കേരളത്തില്‍ നിന്നാണ്. ടിപിആര്‍ ബുധനാഴ്‌ച 19.03 ശതമാനമായിരുന്നത് വ്യാഴാഴ്‌ച 18.04 ശതമാനമായി.
രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയിലുളളത് 3,44,899 പേരാണ്. ഇതുവരെ 4,36,861 പേര്‍ കൊവിഡ്മൂലം മരണമടഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 3.26 കോടി ജനങ്ങള്‍ക്കാണ്. ഇതില്‍ 97.60 ശതമാനം പേര്‍ രോഗമുക്തി നേടി.
കേരളത്തില്‍ 30,077 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 162 മരണങ്ങള്‍ സ്ഥിരീകരിച്ചു. മഹാരാഷ്‌ട്രയിലും പ്രതിദിന കൊവിഡ് കണക്ക് 5000 പിന്നിട്ടു. 5108 പുതിയ കേസുകളും 159 മരണങ്ങളും സംസ്ഥാനക്ക് റിപ്പോര്‍ട്ട് ചെയ്‌തു. ഇന്നലെ രാജ്യത്ത് പരിശോധിച്ചത് 18.24 ലക്ഷം സാമ്ബിളുകളാണ്. ഇതോടെ ആകെ പരിശോധിച്ച സാമ്ബിളുകള്‍ 51.49 കോടിയായി.