ന്യൂഡല്‍ഹി : രാജ്യത്ത് പുതുതായി 12,885 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്താകെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,59,652 ആയി. നിലവില്‍ 1,48,579 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 253 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന കണക്കാണിത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 461 പേര് കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ട ആകെ മരണം 4,59,652 ആയി ഉയര്‍ന്നു. പ്രതിദിന കോവിഡ് കേസുകള്‍ തുടര്‍ച്ചയായ 27 ദിവസങ്ങളായി 20,000 ല്‍ താഴെയാണ്. തുടര്‍ച്ചയായി 130 ദിവസമായി 50,000 ല്‍ താഴെയാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.