ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,159 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട് ചെയ്യപ്പെട്ട കോവിഡ് -19 കേസുകളുടെ എണ്ണം 4,35,47,809 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്‌ടമായത്. ഇതുവരെ 5,25,270 കോവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട് ചെയ്‌തിട്ടുണ്ട്.
അതേസമയം രോഗമുക്‌തി നിരക്ക് 98.53 ശതമാനമാണ്.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, നിലവില്‍ 1,15,212 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇത് മൊത്തം അണുബാധയുടെ 0.26 ശതമാനമാണ്. രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 198 കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്‌തതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നു.