മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശം ; ഉചിതമായ നടപടിയെടുക്കുമെന്ന് യച്ചൂരി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ സംസ്ഥാന നേതൃത്വം ഉചിതമായ നടപടിയെടുക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. കേരള നേതാക്കളുമായി വിഷയം സംസാരിച്ചെന്നും യച്ചൂരി ഡൽഹിയിൽ പറഞ്ഞു. അതേസമയം മന്ത്രി സജി ചെറിയാന്‍ തല്‍ക്കാലം രാജിവയ്ക്കില്ല. നിയമവശം പരിശോധിച്ചശേഷം മാത്രം നടപടിയെടുത്താല്‍ മതിയെന്നാണ് സജി ചെറിയാന്‍ കൂടി പങ്കെടുത്ത സിപിഎം അവയ്‍ലബിള്‍ സെക്രട്ടേറിയറ്റിന്റെ തീരുമാനം. രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് എന്തിന് രാജിയെന്നാണ് മന്ത്രി മാധ്യമങ്ങള്‍ക്കു നല്‍കിയ ഉത്തരം. പറയാനുള്ളതെല്ലാം ഇന്നലെ പറ‍ഞ്ഞുവല്ലോ എന്നും പറഞ്ഞു. നാക്ക് പിഴ പറ്റിയെന്നായിരുന്നു സിപിഎം സെക്രട്ടേറിയറ്റില്‍ സജി ചെറിയാന്റെ വിശദീകരണം.

മന്ത്രി ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്ന വിമര്‍ശനവും സെക്രട്ടേറിയറ്റിലുയര്‍ന്നു. സര്‍ക്കാരിനെയും പാര്‍ട്ടിയെയും മന്ത്രി പ്രതിരോധത്തിലാക്കിയെന്നും വിലയിരുത്തി. നാളെ ചേരുന്ന സമ്പൂര്‍ണ സെക്രട്ടേറിയറ്റ് ഉചിതമായ തീരുമാനമെടുക്കുമെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ പറഞ്ഞു. സജി ചെറിയാന്‍ പ്രഥമദൃഷ്ടിയാ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്നാണ് എജിയുടെ നിയമോപദേശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ് ; സമഗ്ര അന്വേഷണത്തിന് സർക്കാർ ; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ...

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ...

നെഹ്റു ട്രോഫി വള്ളംകളി ; ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം

0
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ഓഗസ്റ്റ് 22ന് രാവിലെ ഒൻപതുമണിമുതൽ ആലപ്പുഴ...

ഓണവിപണിയിൽ ചിപ്സിനും ഉപ്പേരിക്കും ചൂടൻ വിൽപ്പന ; കിലോയ്ക്ക് 560 രൂപ

0
കൊച്ചി : ഓണസദ്യ പൂർണമാക്കുന്ന ചിപ്സിനും ഉപ്പേരിക്കും ഓണവിപണിയിൽ ചൂടേറിയ വിൽപ്പന....

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...