ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,838 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 77,06,946 ആയി ഉയര്‍ന്നു. 707 മരണങ്ങളാണ് ഒറ്റ ദിവസം സ്ഥിരീകരിച്ചത്. ഇതോടെ വിവിധ സംസ്ഥാനങ്ങളിലായി കോവിഡ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1,16,616 ആയി. അരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്തെ രോഗമുക്തി നിരക്ക് 89.20. 24 മണിക്കൂറിനിടെ 79,415 പേര്‍ക്ക് കൂടി രോഗമുക്തി നേടി.
അതേസമയം ലോകത്ത് കോവിഡ് ബാധിതര്‍ 4,14,57,665 ആയി. ഇതുവരെ 11,35,612 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗമുക്തിരുടെ എണ്ണം 3,08,51,948 കടന്നു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 85 ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 2,27,324 മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നേടിയവരുടെ എണ്ണം 55 ലക്ഷം കടന്നു. തൊട്ട് പിന്നില്‍ ബ്രസീലാണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 53 ലക്ഷം കടന്നിരിക്കുകയാണ്. ഒന്നരലക്ഷത്തോളം മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗമുക്തരുടെ എണ്ണം 47 ലക്ഷം കടന്നു.