നെ​റ്റ്‌വ​ർ​ക്ക് ത​ട​സ്സം : ഖേ​ദ​മ​റി​യി​ച്ച് വി​ഐ ; ത​ക​രാ​ർ പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ക്കാ​നാ​യി​ല്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നെ​റ്റ്‌വർ​ക്കി​ൽ ത​ട​സം നേ​രി​ട്ട​തി​ൽ ഖേ​ദ​മ​റി​യി​ച്ച് പ്ര​മു​ഖ ടെ​ലി​കോം ക​മ്പിനി​യാ​യ ഐ​ഡി​യ-​വോ​ഡാ​ഫോ​ണ്‍. വ്യാ​ഴാ​ഴ്ച​ത്തെ ദി​ന​പ​ത്ര​ങ്ങ​ളി​ലാ​ണ് മു​ൻ​പേ​ജി​ൽ മു​ഴുനീള പ​ര​സ്യ​വു​മാ​യി വി​ഐ ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

ഉ​പ​ഭോ​ക്താ​വി​ന്റെ  സേ​വ​നം ത​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്നു​വെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഉ​ണ്ടാ​യ അ​സൗ​ക​ര്യ​ത്തി​ൽ ത​ങ്ങ​ൾ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നു​വെ​ന്നു​മാ​ണ് പ​ര​സ്യ​ത്തി​ലു​ള്ള​ത്. ഫൈ​ബ​ർ കേ​ബി​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ബോധ​പൂ​ർ​വം ത​ട​സ​പ്പെ​ടു​ത്തി​യ​താ​ണ് ക​ണ​ക്ടി​വി​റ്റി​യെ ബാ​ധി​ച്ച​തെ​ന്നാ​ണ് ക​മ്പിനി​യു​ടെ വി​ശ​ദീ​ക​ര​ണം. ത​ക​രാ​ർ പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ച്ചു ക​ഴി​ഞ്ഞെ​ന്നും പ​ര​സ്യ​ത്തി​ലു​ണ്ട്. അ​തേ​സ​മ​യം ഇന്ന് രാ​വി​ലെയും പലയിടത്തും വി​ഐ സേ​വ​നം ത​ട​സ​പ്പെ​ട്ടു. കോ​ൾ വി​ളി​ക്കു​ന്ന​തി​നും ഇന്റര്‍​നെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും സാധിക്കു​ന്നി​ല്ലെ​ന്ന് വ്യാ​പ​ക​മാ​യ പ​രാ​തി ഉ​യ​രു​ന്നു​ണ്ട്.

നെ​റ്റ്‌വ​ർ​ക്ക് ത​ക​രാ​റി​ലാ​യ​തോ​ടെ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ കഴിഞ്ഞി​ല്ല. ചൊ​വ്വാ​ഴ്ച നെ​റ്റ്‌വർ​ക്കി​ലു​ണ്ടാ​യ ത​ക​രാ​റി​ൽ ഉ​പ​യോ​ക്താ​ക്ക​ളോ​ട് മാ​പ്പ് ചോ​ദി​ച്ച് വി​ഐ സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ബു​ധ​നാ​ഴ്ച​യും ഇ​ന്നും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നെ​റ്റ്‌വർ​ക്ക് ത​ക​രാ​ർ സംഭവി​ച്ച​ത്. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​ൾ​പ്പ​ടെ വി​ഐ​ക്കെ​തി​രെ നി​ര​വ​ധി ട്രോ​ളു​ക​ളും പ​രി​ഹാ​സ​ങ്ങ​ളും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്. ചൊ​വ്വാ​ഴ്ച, കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് വി​ഐ​യു​ടെ സേ​വ​നം ത​ട​സ​പ്പെ​ട്ട​ത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...