ന്യൂഡല്‍ഹി : 46,254 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 83,13,877 ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സജീവ രോഗികളുടെ എണ്ണത്തില്‍ 7,618 കുറവ് രേഖപ്പെടുത്തി. നിലവില്‍ കോവിഡ് രോഗികളുടെ എണ്ണം 5,33,787 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ആകെ 76,56,478 പേരാണ് ഇതുവരെ കോവിഡ് മുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,357 പേര്‍ രോഗമുക്തരായി.
രോഗമുക്തിനിരക്കില്‍ ഇന്ത്യ മുന്‍പന്തിയിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
514 പേരുടെ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,23,611 ആയി. ആഗോളതലത്തില്‍ രോഗികളുടെ എണ്ണം 4,7 2,23,246 ആയി. മരണസംഖ്യ 12 ലക്ഷം കടന്നു. ലോകത്ത് ഇതു വരെ 12,09,941 പേര്‍ കോവിഡ് മൂലം മരിച്ചു. 3,15,23,055 പേര്‍ ഇതു വരെ രോഗമുക്തി നേടി.