കേരളത്തില്‍ ഇന്ന് 2995 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 2995 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 613, എറണാകുളം 522, കോഴിക്കോട് 263, കോട്ടയം 232, കൊല്ലം 207, തൃശൂര്‍ 203, കണ്ണൂര്‍ 185, ഇടുക്കി 160, പത്തനംതിട്ട 147, മലപ്പുറം 131, ആലപ്പുഴ 119, പാലക്കാട് 76, കാസര്‍ഗോഡ് 69, വയനാട് 68 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2827 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 140 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 49,065 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,40,333 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,36,127 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4206 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 206 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 30,639 കോവിഡ് കേസുകളില്‍, 8.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 85 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 44,503 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4160 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 843, കൊല്ലം 223, പത്തനംതിട്ട 194, ആലപ്പുഴ 159, കോട്ടയം 353, ഇടുക്കി 143, എറണാകുളം 590, തൃശൂര്‍ 361, പാലക്കാട് 50, മലപ്പുറം 189, കോഴിക്കോട് 540, വയനാട് 174, കണ്ണൂര്‍ 278, കാസര്‍ഗോഡ് 63 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 30,639 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,41,779 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി കൊലപാതക ശ്രമക്കേസ് പ്രതി

0
പാലക്കാട് : ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി കൊലപാതക...

ഓപ്പറേഷന്‍ തൂഫാന്‍ ; പന്തളം പോലീസ് ലഹരി വസ്തുക്കള്‍ പിടികൂടി

0
പന്തളം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പന്തളം പോലീസ് നടത്തിയ പരിശോധനയില്‍ നിരോധിത...

മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ നടത്തുന്ന വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്ന് സിപിഎം

0
തിരുവനന്തപുരം : അഴിമതി നടത്തിയ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ യുഡിഎഫും ഒരു വിഭാഗം...

അടൂരില്‍ ടിപ്പര്‍ ലോറികളുടെ നിയമലംഘനം തടയാന്‍ കര്‍ശന നടപടികളുമായി ട്രാഫിക് പോലീസ്

0
അടൂര്‍:  അമിതഭാരം കയറ്റിയും നിയമങ്ങള്‍ പാലിക്കാതെയും നിരത്തുകളില്‍ പായുന്ന ടിപ്പര്‍ ലോറികള്‍ക്കെതിരെ...