പത്തനംതിട്ട : ജില്ലയില്‍ കോവിഡ് വ്യാപനം അതി രൂക്ഷമാകുന്നു. പ്രതിദിനം ജില്ലയിൽ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം 200 കടന്നു. ബുധനാഴ്ച മാത്രം ജില്ലയില്‍ കോവിഡ് ബാധിതരില്‍ മൂന്നുപേര്‍ മരിച്ചു. നിലവില്‍ ജില്ലയില്‍ കോവിഡ് ബാധിതരായി 1200ഓളം പേരുണ്ട്. ശനിയാഴ്ച മാത്രം 201 പുതിയ കോവിഡ് പോസിറ്റിവ് കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 2521 മരണങ്ങളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു.
സംസ്ഥാന ശരാശരിക്ക് ആനുപാതികമായി ജില്ലയിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്നാണ് ആരോഗ്യവകുപ്പും പറയുന്നത്. പനി വ്യാപകമായി ജില്ലയില്‍ കണ്ടുവരുന്നുണ്ടെങ്കിലും കോവിഡ് പരിശോധനകള്‍ കുറവാണ്. ജില്ലയിലിപ്പോള്‍ പരിശോധന സംവിധാനങ്ങള്‍ നേരത്തേയുണ്ടായിരുന്നതുപോലെ ലഭ്യവുമല്ല. സ്കൂളുകളിലടക്കം പകര്‍ച്ചപ്പനിയുണ്ട്. പനികാരണം സ്കൂളുകളില്‍ കുട്ടികളുടെ ഹാജര്‍നിലയും കുറയുന്നുണ്ട്.