Thursday, July 3, 2025 1:04 pm

ഇന്ത്യ കോവിഡ് നിരക്കുകളില്‍ കളവ് പറയുന്നു : ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ ഡിസി : ഇന്ത്യ ഔദ്യോഗികമായി അവകാശപ്പെടുന്നതുപോലെ 3.95 ലക്ഷം പേരല്ല ഇന്ത്യയില്‍ കോവിഡ് മൂലം മരണമടഞ്ഞിരിക്കുന്നത്, ചുരുങ്ങിയത് 20 ലക്ഷം പേരെങ്കിലും ഇന്ത്യയില്‍ ഈ മഹാവ്യാധിക്ക് കീഴടങ്ങി മരണം വരിച്ചിട്ടുണ്ട്.

മാത്രമല്ല മൊത്തം രോഗബാധിതരില്‍ മൂന്നോ അഞ്ചോ ശതമാനം മാത്രമേ സ്ഥിരീകരിക്കപ്പെടുന്നുള്ളു എന്നും യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്സിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. പര്യാപ്തമായ രോഗ പരിശോധനാ സംവിധാനങ്ങള്‍ ഇന്ത്യയ്ക്ക് ഇല്ലാത്തതാണ് ഇതിനു കാരണം.

അതേസമയം മിഡില്‍സെക്സ് യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്രജ്ഞനായ മുരഡ് ബനാജി പറയുന്നത് ഇന്ത്യയിലെ കോവിഡ് മരണങ്ങളുടെ എണ്ണം ഔദ്യോഗികമായി രേഖപ്പെടുത്തിയതിന്റെ അഞ്ച് ഇരട്ടിയെങ്കിലും വരുമെന്നാണ്. ഇന്ത്യയിലെ മരണനിരക്കും അതുപോലെ ആന്റിബോഡിയുടെ സാന്നിദ്ധ്യം ശരീരത്തില്‍ ഉള്ള ജനങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന സീറോ സര്‍വ്വേയേയും അടിസ്ഥാനമാക്കിയാണ് ബാനാജി ഈ കണക്കുകൂട്ടലില്‍ എത്തിയത്. കഴിഞ്ഞമാസം ന്യുയോര്‍ക്ക് ടൈംസ് നടത്തിയ ഒരു ഗവേഷണത്തിലും ഇന്ത്യയിലെ യഥാര്‍ത്ഥ മരണ സംഖ്യ 16 ലക്ഷം വരെ ആണ് എന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നിരവധി വിദഗ്ദരുമായി ബന്ധപ്പെട്ടശേഷം ടൈംസ് എഴുതിയത്, ഇന്ത്യയിലെ കോവിഡ് പരിശോധന സംവിധാനങ്ങളുടെ അപര്യാപ്തതയും അതുപോലെ രേഖകള്‍ സൂക്ഷിക്കുന്നതിലുള്ള അപാകതയും മൂലം യഥാര്‍ത്ഥ കോവിഡ് രോഗികളുടെ കണക്ക് ലഭിക്കുക സാധ്യമല്ലെന്നായിരുന്നു.

ഗ്രാമീണ മേഖലയിലെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ അപര്യാപ്തതയും ഇതിന് ഒരു കാരണമായി വിദഗ്ദര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ധാരാളം കോവിഡ് മരണങ്ങള്‍, പ്രത്യേകിച്ചും ഗ്രാമ പ്രദേശങ്ങളില്‍ വീടുകളില്‍ തന്നെ നടക്കുന്നതിനാല്‍ ഇവയൊക്കെ കണക്കില്‍ പെടാതെ പോകുന്നു എന്നും അവര്‍ പറഞ്ഞിരുന്നു.

മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടിയത് കോവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കള്‍, മരണകാരണം കോവിഡാണെന്ന് പറയുന്നതില്‍ കാണിക്കുന്ന വൈമുഖ്യമാണ്. മാത്രമല്ല, മരണം സബന്ധിച്ച രേഖകള്‍ സൂക്ഷിക്കുന്ന പ്രക്രിയ ഇന്ത്യയില്‍ ന്യുനതയറ്റതല്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

കോവിഡിനു മുന്‍പ് തന്നെ അഞ്ചില്‍ നാലു മരണങ്ങളിലും അതിന്റെ യഥാര്‍ത്ഥ കാരണം രേഖകളില്‍ രേഖപ്പെടുത്താറുണ്ടായിരുന്നില്ല. യഥാര്‍ത്ഥ രോഗ ബാധിതരില്‍ ഒരു ചെറിയ ശതമാനം മാത്രമാണ് ഔദ്യോഗികമായി രോഗികളെന്ന് സ്ഥിരീകരിക്കപ്പെടുന്നത്. ഇവരില്‍ തന്നെ ഒരു ചെറിയ ശതമാനത്തിനു മാത്രമാണ് ആശുപത്രികളില്‍ ചികിത്സ ലഭ്യമാകുക.

140 കോടി ജനങ്ങള്‍ ഉള്ള രാജ്യമാണ് ഇന്ത്യ. മാത്രമല്ല, ഇന്ന് ലോകത്തിന്റെ പലഭാഗങ്ങളിലും അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്ന ഡെല്‍റ്റ വകഭേദം ആദ്യമായി കണ്ടെത്തിയതും ഇവിടെയാണ്. എന്നിട്ടും കോവിഡ് മരണങ്ങള്‍ വെറും3.95 ലക്ഷം മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് തീര്‍ത്തും അവിശ്വസനീയമായ കാര്യമാണെന്ന നിലപാടാണ് പല പാശ്ചാത്യ ശാസ്ത്രജ്ഞന്മാര്‍ക്കും ഉള്ളത്. കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന തന്നെ സമ്മതിച്ചത് ആഗോളാടിസ്ഥാനത്തില്‍ തന്നെ യഥാര്‍ത്ഥ കോവിഡ് മരണ സംഖ്യ രേഖപ്പെടുത്തിയതിന്റെ രണ്ടോ മൂന്നോ ഇരട്ടി വരുമെന്നായിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളാ സർവകലാശാല രജിസ്ട്രാർ നടത്തിയത് ഗവർണറെ അപമാനിക്കാനുള്ള ശ്രമമെന്ന് വി മുരളീധരൻ

0
ന്യൂഡൽഹി : കേരളാ സർവകലാശാല രജിസ്ട്രാർ നടത്തിയത് ഗവർണറെ അപമാനിക്കാനുള്ള ശ്രമമെന്ന്...

രാജ്ഭവനിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഗവർണർ

0
തിരുവനന്തപുരം : രജിസ്ട്രാറുടെ സസ്പെൻഷനെത്തുടർന്ന് രാജ്ഭവനിലേക്ക് കഴിഞ്ഞ ദിവസം രാത്രി ഡിവൈഎഫ്ഐ...

വിജ്ഞാന കേരളം പദ്ധതി ; റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തില്‍ ത്രിദിന വ്യക്തിത്വ വികസന പരിശീലനം...

0
റാന്നി : റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി...

കോട്ടയം മെഡിക്കൽ കോളജ് അപകടം ; തകർന്നതെന്ന് പ്രവർത്തനരഹിതമായ കെട്ടിടമെന്ന് ആരോഗ്യമന്ത്രി

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ പ്രവർത്തനരഹിതമായ കെട്ടിടമാണ് തകർന്നതെന്ന് ആരോഗ്യമന്ത്രി വീണാ...