സി.പി.എം. ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ ജി. സുധാകരനെതിരെ രൂക്ഷ വിമര്‍ശം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : സി.പി.എം. ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ മുൻമന്ത്രി ജി. സുധാകരനെതിരെ രൂക്ഷ വിമർശം. അമ്പലപ്പുഴ മണ്ഡലത്തിൽ സുധാകരന്റെ പ്രവർത്തനം അനുകൂലം ആയിരുന്നില്ലെന്ന് എച്ച്. സലാം എം.എൽ.എ. വിമർശിച്ചു.

തനിക്ക് താൽപര്യമുള്ള സ്ഥാനാർഥിയല്ല എന്ന സന്ദേശം പ്രതികരണത്തിലും പെരുമാറ്റത്തിലും നൽകി. കുടുംബയോഗങ്ങളിലെ പ്രസംഗങ്ങളിലും ദുസൂചന നൽകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് സുധാകരൻ വിമർശിക്കപ്പെട്ടത്.

പാർട്ടിയിൽ സുധാകരൻ ശക്തനായിരുന്ന സമയത്ത് ഉറ്റ അനുയായികൾ ആയിരുന്നവർ പോലും വിമർശകരായി മാറി. എച്ച്. സലാമാണ് ഗുരുതര വിമർശം ഉന്നയിച്ചത്. പ്രചാരണത്തിൽ സുധാകരന്റെ നിലപാട് അനുകൂലം ആയിരുന്നില്ല. അമ്പലപ്പുഴ ക്ഷേത്രത്തിലെ സംഭവവുമായി ബന്ധപ്പെട്ട് വിമർശനപരമായ പ്രസ്താവന നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചേർത്തല, അരൂർ മണ്ഡലങ്ങളിൽ പ്രചാരണത്തിന് ക്ഷണിച്ചെങ്കിലും വരാൻ കൂട്ടാക്കിയില്ല, പ്രവർത്തനം സജീവമായിരുന്നില്ല തുടങ്ങിയവയാണ് മറ്റു നേതാക്കൾ ഉന്നയിച്ച വിമർശനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...