മസ്കത്ത്: കുഴഞ്ഞുവീണ് മരിച്ച മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ ചെറുകര സ്വദേശി ശരീഫ് (മാനുപ്പ-63) ആണ് മരിച്ചത്. വാദി കബീറില്‍ ഹോട്ടലിലെ ജീവനക്കാരനായിരുന്നു. ബുധനാഴ്ച രാവിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. നാലുവര്‍ഷം മുമ്പാണ് ഒമാനിലെത്തിയത്. 40 വര്‍ഷത്തോളമായി പ്രവാസ ജീവിതം നയിക്കുന്ന ശരീഫ് നേരത്തേ ബഹ്റൈനില്‍ ആയിരുന്നു. ഫാത്തിമയാണ് ഭാര്യ. നാല് മക്കളുണ്ട്.
കുഴഞ്ഞുവീണ് മരിച്ച മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു
RECENT NEWS
Advertisment