തണ്ണിത്തോട് മാതൃകാ ഫോറസ്റ്റ് സ്റ്റേഷന്റെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി :  തണ്ണിത്തോട് മാതൃക ഫോറസ്റ്റ് സ്റ്റേഷന്റെ  നിർമ്മാണം അവസാന ഘട്ടത്തിലേക്ക് എത്തുന്നു. ശുചിമുറികളുടെ പണികളും പ്ലമ്പിംഗ് ജോലികളും ഡോർമെറ്ററിയുടെ നിർമ്മാണ പ്രവർത്തനങ്ങളുമാണ് ഇപ്പോള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. മികച്ച സൗകര്യങ്ങളോടുകൂടിയാണ് ഫോറസ്റ്റ് സ്റ്റേഷൻ നിർമ്മിക്കുന്നത്. കോന്നി തണ്ണിത്തോട് റോഡിൽ മുണ്ടോംമൂഴിക്ക് സമീപത്തായാണ് കെട്ടിടങ്ങൾ പൂര്‍ത്തിയായി  വരുന്നത്.

നബാർഡ് പദ്ധതിയിൽ നിന്ന്  75 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടങ്ങൾ നിർമ്മിക്കുന്നത്. രണ്ട് നിലകളുള്ള ഡോർമെറ്ററി കെട്ടിടവും ഒരു നിലയിൽ ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടവുമാണ് നിർമ്മിച്ചിട്ടുള്ളത്. ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടത്തിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ, വനിതാ ജീവനക്കാർ എന്നിവർക്കുള്ള മുറികളും ഇതിനോടനുബന്ധിച്ച് ശുചിമുറികളും നിർമ്മിച്ചിട്ടുണ്ട്.

റിക്കാർഡ് റൂം, സ്ട്രോംഗ് റൂം, സെൽ, ഹാൾ, ലിവിംഗ് റൂം, സിറ്റ് ഔട്ട്, വിസിറ്റേഴ്സ് റൂം എന്നിവയും കെട്ടിടത്തിലുണ്ട്. ഡോർമെറ്ററി കെട്ടിടത്തിൽ ഓരോ നിലയിലും നാല് കിടപ്പുമുറികളും അതോടനുബന്ധിച്ച് ശുചിമുറികളും നിർമ്മിച്ചിട്ടുണ്ട്. കൂടാതെ അടുക്കള, വരാന്ത തുടങ്ങിയവയും പൊതുവായി രണ്ട് ശുചിമുറികളും ഉണ്ട്. നിലവിൽ തണ്ണിത്തോട് മൂഴിയിലാണ് ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടം പ്രവർത്തിച്ചു വരുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...

കനത്ത മഴയിൽ പൊതുമരാമത്ത് വകുപ്പിന് നഷ്ടം 50 കോടി ; വെള്ളപ്പൊക്കം പൂർണമായും ഒഴിഞ്ഞശേഷം...

0
തിരുവനന്തപുരം : കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്ന് പൊതുമരാമത്ത്...

വൻ കഞ്ചാവുവേട്ട ; അട്ടപ്പാടിയിൽ അഞ്ചുമാസം പ്രായമായ 1400 ചെടികൾ നശിപ്പിച്ചു

0
അഗളി : പുതൂർ പഞ്ചായത്തിലെ ഇടവാണിയിൽ പോലീസ് നടത്തിയ പരിശോധനയിൽ അഞ്ചുമാസം...