ആലപ്പുഴ: കായംകുളം എംഎസ്എം കോളേജിൽ പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുത്ത വിദ്യാർത്ഥിനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബിഎസ്സി കെമിസ്ട്രി വിദ്യാർത്ഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂൺ 29 , 30 ദിവസം നടന്ന പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുത്തിരുന്നു. ഇന്ന് പരിശോധനാഫലം വന്നപ്പോഴാണ് കോവിഡ് പിടിപ്പെട്ടതായി കണ്ടത്. വിദ്യാര്‍ത്ഥിനിയെ ചികിത്സാകേന്ദ്രത്തിലേയ്ക്കു മാറ്റുവാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.
കായംകുളം എംഎസ്എം കോളേജിൽ പരീക്ഷയിൽ പങ്കെടുത്ത വിദ്യാർത്ഥിനിക്ക് കൊവിഡ് സ്ഥിരീകരിച്ചു
RECENT NEWS
Advertisment