ധാക്ക : പത്തു ലക്ഷത്തിലേറെ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ കൂട്ടത്തോടെ താമസിക്കുന്ന ബംഗ്ലാദേശിലെ ക്യാമ്പില്‍ ആദ്യ കൊവിഡ് ബാധ കണ്ടെത്തി. യുഎന്‍ വക്താവാണ് ഇക്കാര്യം അറിയിച്ചത്. ക്യാമ്പില്‍ കൊവിഡ് ബാധിച്ചാല്‍ വലിയ ഉന്മൂലനം ഉണ്ടാക്കുമെന്ന മുന്നറിയിപ്പിനിടെയാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചയാളെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് അഭയാര്‍ഥി ദുരിതാശ്വാസ കമ്മീഷണര്‍ ആലം താലുക്‌ദെര്‍ പറഞ്ഞു. അഭയാര്‍ഥിക്കു പുറമെ അടുത്തു തന്നെയുള്ള ബംഗ്ലാദേശ് സ്വദേശിക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് കേസുകളെയും പഠിക്കാന്‍ വേണ്ടി ദ്രുതാന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന വക്താവ് കാറ്റലിന്‍ ബാര്‍കാരു പറഞ്ഞു.
റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ ആദ്യ കൊവിഡ് ബാധ കണ്ടെത്തി
RECENT NEWS
Advertisment