ഹരിപ്പാട് : ഡ്യൂട്ടിക്കിടെ കോവിഡ് സ്ഥിരീകരിച്ച നഴ്‌സിനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. കരുവാറ്റ സ്വദേശിയായ നഴ്‌സിനു ഡ്യൂട്ടിക്കിടെ രോഗലക്ഷണങ്ങള്‍ കാണുകയും പരിശോധനയില്‍ കോവിഡ് സ്‌ഥിരീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ നിന്നും ഇറക്കിവിടുകയായിരുന്നു എന്നാണ് ആരോപണം. ഒരു മണിക്കൂറിലധികം റോഡില്‍ നിന്ന ഇവരെ വീട്ടുകാരെത്തിയാണ് ഫസ്‌റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്കു മാറ്റിയത്.
സംഭവത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കുമെന്നു ബന്ധുക്കള്‍ പറഞ്ഞു. താന്‍ ഉള്‍പ്പടെയുള്ള പലരുടെയും അവസ്ഥ ഇതിലും ഭീകരമാണ്. കടുത്ത ചൂഷണമാണ് ആശുപത്രിയില്‍ നടക്കുന്നതെന്നും എന്നാല്‍ ആശുപത്രി അധികൃതരുടെ ഭീഷണി ഭയന്ന് ആരും പുറത്തുപറയാന്‍ തയ്യാറാവാത്തതാണെന്നും യുവതി വെളിപ്പെടുത്തി. അതേസമയം സംഭവിച്ചത് എന്താണെന്നു പരിശോധിച്ച ശേഷം പറയാമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. കൊവിഡ് രോഗികളെ പരിചരിക്കുമ്പോള്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകളോ പ്രതിരോധ ഉപകരണങ്ങളോ ജീവനക്കാര്‍ക്ക് ആശുപത്രി അധികൃതര്‍ ലഭ്യമാക്കുന്നില്ലെന്നും ആശുപത്രിക്കെതിരെ ആരോപണമുണ്ട്.