വാഷിംഗ്ടണ്‍ : ഗ്ലാസ്ഗോ ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ അനുഗമിച്ച വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. രോഗവ്യാപനം ഉണ്ടാകാനിടയുള്ള സാഹചര്യം മുന്‍നിര്‍ത്തി പ്രസ്തുത ഉദ്യോഗസ്ഥനെയും സമ്പര്‍ക്കം സംശയിക്കുന്ന മറ്റ് ചിലരെയും സ്കോട്ലന്‍ഡില്‍ തന്നെ നിര്‍ത്തിയിട്ടാണ് ബൈഡന്‍ അമേരിക്കയിലേക്ക് മടങ്ങിയത് എന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ബൈഡന്റെ സ്റ്റാഫ് അംഗങ്ങളില്‍ എത്ര പേര്‍ ക്വാറന്റീനിലാണ് എന്നത് വ്യക്തമല്ല.
റാപ്പിഡ് ടെസ്റ്റിലൂടെയാണ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ പിസിആര്‍ പരിശോധന ഫലം വരാനിരിക്കുന്നതേയുള്ളൂ. അതേസമയം ബൈഡന്‍ ചൊവ്വാഴ്ച നടത്തിയ പരിശോധനയിലും നെഗറ്റീവ് ആണ്.
ദേശീയ സുരക്ഷാ സമിതിയിലെ അംഗമായ ഉദ്യോഗസ്ഥനാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിരവധി ലോകരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത പരിപാടിയായിരുന്നു ഗ്ലാസ്ഗോ കാലാവസ്ഥാ ഉച്ചകോടി. ഇതില്‍ കൊവിഡ് വ്യാപനമുണ്ടായത് അന്താരാഷ്ട്ര തലത്തില്‍ ആശങ്കയുണര്‍ത്തുകയാണ്.