തിരുവനന്തപുരം: കൊവിഡ് എക്കാലവും തുടരാനാണ് സാദ്ധ്യതയെന്നും രോഗത്തിന്റെ സാഹചര്യത്തില്‍ ജീവിതശൈലി മാറ്റേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഈ പ്രസ്താവന നടത്തിയത്. കൊവിഡിനെതിരെ കരുതലോടെ ജീവിക്കാന്‍ നാം പഠിക്കണം. മാസ്കുകളും സാമൂഹിക അകലം പാലിക്കുന്നതും ജീവിതശൈലിയാക്കണം. യാത്രകളും കൂടിച്ചേരലുകളും അത്യാവശ്യത്തിനു മാത്രം ആക്കണം. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ആഗസ്ത് മാസത്തില്‍ അതിവര്‍ഷത്തിനുള്ള സാദ്ധ്യതയുണ്ടെന്നും അതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി നദികളിലെയും തോടുകളിലെയും എക്കല്‍ രണ്ടാഴ്ചയ്ക്കകം നീക്കം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി ഉള്‍പ്പെടെയുള്ള വലിയ അണക്കെട്ടുകള്‍ തുറക്കേണ്ട ആവശ്യമില്ല. വെള്ളപ്പൊക്കം ഉണ്ടാവുകയാണെങ്കില്‍ മാറ്റിപാര്‍പ്പിക്കാന്‍ 27, 000 കെട്ടിടങ്ങള്‍ കണ്ടെത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.