കോവിഡ് നിയന്ത്രണം : അടച്ചിട്ട മുറിയിലെ യോഗങ്ങളില്‍ 100 പേര്‍ ; തുറസായ സ്ഥലത്ത് 200 പേര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. അടച്ചിട്ട മുറികളില്‍ നടക്കുന്ന യോഗം, പരിപാടികള്‍ തുടങ്ങിയവയില്‍ പരമാവധി 100 പേരും തുറസായ സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ പരമാവധി 200 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ അനുവാദം.

നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കണമെങ്കില്‍ സംഘാടകര്‍ ചടങ്ങില്‍ പാസ് സംവിധാനം ഏര്‍പ്പെടുത്തണം. 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍/സലൈവ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവായവര്‍ക്കും ആദ്യ ഘട്ട വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റുമുള്ളവര്‍ക്കും മാത്രമെ പ്രവേശനം അനുവദിക്കാവു. വിവാഹം, മരണാനന്തര ചടങ്ങ്, സാംസ്‌കാരിക പരിപാടി, കായിക പരിപാടി, ഉത്സവങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇത് ബാധകമാണ്. പരിപാടികള്‍ രണ്ടു മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കണം. പരിപാടികളില്‍ കഴിയാവുന്നതും പാക്ക് ചെയ്തതോ ടേക്ക് എവെ രീതിയിലോ ആകണം ആഹാരം വിതരണം ചെയ്യേണ്ടത്. ഇഫ്താര്‍ ചടങ്ങുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് മതനേതാക്കളും ജില്ലാ ഭരണകൂടവും ജനങ്ങളെ പ്രേരിപ്പിക്കണം.

കച്ചവട സ്ഥാപനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും രാത്രി ഒന്‍പത് മണി വരെ പ്രവര്‍ത്തിക്കാനാണ് അനുമതി. സ്ഥാപനങ്ങള്‍ ഡോര്‍ ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കണം. കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്ന ഷോപ്പിംഗ് മേളകളും മെഗാ സെയിലുകളും രണ്ട് ആഴ്ചത്തെക്കോ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നതുവരെയോ മാറ്റിവെയ്ക്കണം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും തിരക്ക് ഒഴിവാക്കാനായി ടേക്ക് എവെ, ഹോം ഡെലിവെറി സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കണം. ഹോട്ടലുകള്‍, റസ്സോറന്റ്, സിനിമ തീയറ്റര്‍ എന്നിവിടങ്ങളില്‍ അന്‍പത് ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. സ്ഥാപനങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

കേന്ദ്രീകൃത എയര്‍ കണ്ടീഷന്‍ സംവിധാനമുള്ള സ്ഥലങ്ങളില്‍ (മാള്‍, തീയറ്റര്‍, ഓഡിറ്റോറിയം) പ്രവേശനം നിയന്ത്രിക്കുകയും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുകയും പ്രവേശന കവാടങ്ങളില്‍ തെര്‍മല്‍ സ്‌കാനിംഗ് ഏര്‍പ്പെടുത്തുകയും വേണം. ബസുകളില്‍ യാത്രക്കാരെ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ല. മോട്ടോര്‍ വാഹന വകുപ്പ് ഇത് ഉറപ്പാക്കും. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനായി യോഗങ്ങള്‍ പരമാവധി ഓണ്‍ലൈനിലൂടെയാക്കാനും നിര്‍ദ്ദേശമുണ്ട്.

ആശുപത്രി ഒ.പി കളിലെ തിരക്ക് ഒഴിവാക്കാനായി ആരോഗ്യ വകുപ്പിന്റെ ഇ-സഞ്ജീവനി സംവിധാനം ഉപയോഗിക്കാന്‍ പ്രോത്സാഹനം നല്‍കണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) ഉയരുന്ന തദ്ദേശ ഭരണസ്ഥാപന പരിധിയില്‍ ജില്ലാ മജിസ്‌ട്രേറ്റിന് വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും ഉത്തരവില്‍ പറയുന്നു. കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇഫ്താര്‍ വിരുന്നുകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹു ഗാരി തേജ് ലോഹിത് റെഡ്ഡി അഭ്യര്‍ഥിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...