തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കൊവിഡ് ചികിത്സയിലായിരുന്ന കഴക്കൂട്ടം സ്വദേശി വിജി (37) ആണ് തൂങ്ങിമരിച്ചത്. ചികിത്സ കഴിഞ്ഞ് കൊവിഡ് മുക്തനായ വിജിയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയാണ് ആത്മഹത്യ.
മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. നേരത്തേ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 4 കൊവിഡ് രോഗികള്‍ ആത്മഹത്യ ചെയ്തിരുന്നു.