മദ്യലഹരിയില്‍ കാറോടിച്ച്‌ അപകടം ; പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

താമരശ്ശേരി: മദ്യലഹരിയില്‍ കാറോടിച്ച്‌ അപകടം വരുത്തിയ തിരുവമ്പാടി ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫിന് സസ്‌പെന്‍ഷന്‍. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് വയനാട് നടവയല്‍ സ്വദേശിയും കോഴിക്കോട് തിരുവമ്പാടി പോലീസ് സ്‌റ്റേഷനിലെ ഹൗസ് ഓഫീസറുമായ ഷജു ജോസഫ് ഓടിച്ച കാര്‍ കേണിച്ചിറയില്‍ വെച്ച്‌ ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്തിയത്.

അപകടം നടന്ന ഉടനെ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയും കേണിച്ചിറ പോലീസ് സ്ഥലത്തെത്തി പോലീസ് വാഹനത്തില്‍ കയറ്റികൊണ്ടു പോവുകയുമായിരുന്നു. സംഭവത്തില്‍ മദ്യപിച്ച്‌ വാഹനം ഓടിച്ചതിന് ഷജു ജോസഫിനെതിരെ കേണിച്ചിറ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് നോര്‍ത്ത് സോണ്‍ ഐ ജി അശോക് യാദവ് ഐപിഎസ് ഉത്തരവിറക്കിയത്. ഇന്‍സ്‌പെക്ടര്‍ക്കെതിരായ അച്ചടക്ക നടപടി സംബന്ധിച്ച്‌ അന്വേഷിക്കാന്‍ കോഴിക്കോട് റൂറല്‍ എ എസ് പി. എം പ്രദീപ് കുമാറിനെ ചുമതലപ്പെടുത്തിയും ഐ ജി ഉത്തരവായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ചരക്ക് കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു ; കയറ്റുമതിയുടെ ചരിത്രം കുറിച്ചു...

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ...

ജനറൽ ആശുപത്രിയിൽ ശുചീകരണ യജ്ഞം ; കാട് തെളിഞ്ഞു

0
തിരുവനന്തപുരം: രണ്ടാമത്തെ മെഡിക്കൽ കോളേജായി വികസിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ...

ലിഫ്റ്റിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച ; പ്രതി പിടിയില്‍

0
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത...

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....