ആരോഗ്യ രംഗത്ത് നമ്പര്‍ വണ്‍ എന്ന് അവകാശപ്പെട്ടിരുന്ന കേരളo കോവിഡ് മരണത്തില്‍ രണ്ടാം സ്ഥാനത്ത്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആരോഗ്യ രംഗത്ത് നമ്പര്‍ വണ്‍ എന്ന് അവകാശപ്പെട്ടിരുന്ന കേരളത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മികച്ച ചികിത്സാ സംവിധാനങ്ങളും ശക്തമായി പ്രതിരോധ നടപടികളും ഉണ്ടായിട്ടു പോലും ഏറ്റവും കൂടുതല്‍ മരണം സംഭവിച്ച സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ കേരളം.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് കര്‍ണാടകയായിരുന്നു. എന്നാല്‍ പുതിയ കണക്കുപ്രകാരം കേരളത്തേക്കാള്‍ കുറവാണ് കര്‍ണാടകയിലെ മരണം. നവംബര്‍ 27വരെയുള്ള കണക്കു പ്രകാരമാണ് പുതിയ റിപ്പോര്‍ട്ട്.  കൊവിഡ് മരണമായി പരിഗണിക്കേണ്ടവ പല കാരണങ്ങള്‍ പറഞ്ഞ് കേരളം ഒഴിവാക്കിയതായി നേരത്തേതന്നെ ആക്ഷേപം ഉണ്ടായിരുന്നു.

സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്രം വ്യവസ്ഥകള്‍ വ്യക്തമാക്കുകയും ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തതോടെ ഒഴിവാക്കപ്പെട്ട മരണങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടിവന്നു. ഇതോടെയാണ് കൂടുതല്‍ മരണം ലിസ്റ്റില്‍ വന്നത്. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,40,908 ആണ്. കേരളത്തില്‍ ഇത് 39,679 ഉം കര്‍ണാടകയില്‍ 38,196 ഉം ആണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദമ്പതികളെ ആക്രമിച്ച് പരിക്കേല്പിച്ച രണ്ടുപേർ പിടിയിൽ

0
ആലപ്പുഴ: യുവതിയെയും ഭർത്താവിനെയും ക്രൂരമായി ആക്രമിച്ച് പരിക്കേല്പിച്ച കേസിൽ രണ്ടുപേരെ കുത്തിയതോട്...

വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ചരക്ക് കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു ; കയറ്റുമതിയുടെ ചരിത്രം കുറിച്ചു...

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ...

ജനറൽ ആശുപത്രിയിൽ ശുചീകരണ യജ്ഞം ; കാട് തെളിഞ്ഞു

0
തിരുവനന്തപുരം: രണ്ടാമത്തെ മെഡിക്കൽ കോളേജായി വികസിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ...

ലിഫ്റ്റിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച ; പ്രതി പിടിയില്‍

0
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത...