അല്‍ഖര്‍ജ് : കോവിഡ് ബാധിച്ച് ചികിത്സയില്‍ ആയിരുന്ന മലയാളി അല്‍ഖര്‍ജില്‍ മരിച്ചു. അല്‍ഖര്‍ജില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്ന വയനാട് പൊഴുതന മുത്താരുകുന്ന് സ്വദേശി തെങ്ങുംതൊടി ഹംസ (55) ആണ് മരിച്ചത്. അല്‍ഖര്‍ജ് കിംഗ് ഖാലിദ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.
27 വര്‍ഷമായി സൗദിയിലുള്ള ഇദ്ദേഹം ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി തിരികെ വന്നത്. പിതാവ് അയമുട്ടി, മാതാവ്: ബിരിയുമ്മ. ഭാര്യമാര്‍ : ആയിശ, കുഞ്ഞീരുമ്മ. മക്കള്‍: റൈഹാനത്ത്, നജ്മത്ത്, ജാഫര്‍ സാദിഖ്.
കിംഗ് ഖാലിദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഖബറടക്കാനുള്ള നിയമ നടപടിക്രമങ്ങളുമായി അല്‍ഖര്‍ജ് കെഎംസിസി വെല്‍ഫെയര്‍ വിംഗ് രംഗത്തുണ്ട്.