ആലപ്പുഴ : ആറാട്ടുപുഴയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായി രുന്ന വ്യാപാരി മരിച്ചു. ആറാട്ടുപുഴ ബസ്റ്റാന്റില്‍ ഫാന്‍സി സെന്‍റര്‍ നടത്തിവന്ന ആറാട്ടുപുഴ പുത്തന്‍പുരയില്‍ അബ്ദുല്‍ സമദാണ്(62) മരിച്ചത്.
പനി ബാധിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. സെപ്റ്റംബര്‍ 20നാണ് ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. രോഗം വഷളായതിനെ, തുടര്‍ന്ന് ഐ.സി.യു.വിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച ആറ് മണിയോടെ മരണപ്പെട്ടു. സമദിന് ശ്വാസകോശ സംബന്ധമായ അസുഖവും ബാധിച്ചിരുന്നു. ഭാര്യ: ഷീജ, മക്കള്‍: റൂബിയ ഷാജഹാന്‍, മരുമകന്‍: നിയാസ് പല്ലന (അഗ് മാര്‍ക്ക് ഓഫീസ്, ആലപ്പുഴ).